Tuesday, February 18, 2025
spot_img
HomeCrimeഅസാധുവായ 100 കോടി രൂപയുടെ നോട്ടുകള്‍ നിര്‍മ്മാണത്തിലിരുന്ന വീട്ടില്‍ നിന്ന് പിടികൂടി

അസാധുവായ 100 കോടി രൂപയുടെ നോട്ടുകള്‍ നിര്‍മ്മാണത്തിലിരുന്ന വീട്ടില്‍ നിന്ന് പിടികൂടി

അസാധുവായ 100 കോടി രൂപയുടെ നോട്ടുകള്‍ ഉത്തര്‍പ്രദേശില്‍ പിടികൂടി. കാണ്‍പൂരിലെ സ്വരൂപ് നഗറില്‍ നിര്‍മ്മാണത്തിലിരുന്ന വീട്ടില്‍ നിന്നാണ് നിരോധിച്ച നോട്ടുകള്‍  പിടിച്ചെടുത്തത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കെട്ടുകണക്കിന് നോട്ടുകളാണ് എന്‍ഐഎ, ഉത്തര്‍പ്രദേശ് പൊലീസ് എന്നിവരുടെ സംയുക്ത റെയ്ഡില്‍  നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നും  കണ്ടെത്തിയത്. ഇത്രയും നിരോധിത നോട്ടുകള്‍ കണ്ടെടുക്കുന്നത് ഇതാദ്യമായാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പണിപൂര്‍ത്തിയാകാത്ത വീട്ടില്‍ ഉത്തര്‍പ്രദേശ് പോലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് മെത്തയുടെ രൂപത്തില്‍ അടുക്കിവച്ച നിലയില്‍ നോട്ടുകള്‍ കണ്ടെടുത്തത്. നാല് വ്യക്തികളുടേതോ കമ്പനികളുടേതോ ആണ് ഈ കറന്‍സിയെന്ന് എന്‍ഐഎ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അനധികൃത മാര്‍ഗത്തിലൂടെ കറന്‍സികള്‍ നിയമപരമാക്കാനാണ് പണം സൂക്ഷിച്ചതെന്ന് അന്വേഷണ ഏജന്‍സി സംശയിക്കുന്നു. രണ്ടു മാസങ്ങള്‍ക്ക് മുമ്പ് ദില്ലിയില്‍ നിന്ന് 36 കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടിച്ചെടുത്തിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments