അരുണ്‍ ജയ്റ്റ്‌ലിക്ക് അപൂര്‍വ ക്യാന്‍സര്‍ ബാധയന്ന് റിപ്പോര്‍ട്ട്

arun jaitly

കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് അപൂര്‍വ ക്യാന്‍സര്‍ ബാധയന്ന് റിപ്പോര്‍ട്ട്. സോഫ്റ്റ് ടിഷ്യു സാര്‍കോമ എന്നഅപൂര്‍വ ഇനം ക്യാന്‍സറാണെന്നാണ് സ്ഥിരീകരിച്ചത്. അമേരിക്കയില്‍ ചികില്‍സക്കു പോയ അദ്ദേഹത്തിന് ബഡ്ജറ്റ് അവതരിപ്പിക്കാന്‍ കഴിയില്ലെന്നു അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി ഒന്നിനു റെയില്‍ മന്ത്രി പീയുഷ് ഗോയല്‍ ആകും പകരം പൊതു ബജറ്റ് അവതരിപ്പിക്കുക. ജയ്റ്റ്‌ലിയുടെ തിരിച്ചുവരവിനായി രാജ്യം പ്രാര്‍ഥനയിലാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ ജയ്റ്റ്‌ലി രോഗവിമുക്തനായി ഉടന്‍ തിരിച്ചുവരട്ടെയെന്ന് ആശംസിച്ചിരുന്നു.