ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരായി സമരം തുടരുമെന്ന് സമര സമിതി നേതാക്കള്‍. വ്യവസായ മന്ത്രി ഇ പി ജയരാജനുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. ആലപ്പാട്ടെ ഖനനം പൂര്‍ണ്ണമായും നിര്‍ത്തിവക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. മരിക്കുന്നത് വരെ ആലപ്പാട്ടെ മണ്ണില്‍ സമരം തുടരും. അതിജീവനമാണ് ആലപ്പാട്ട് താമസിക്കുന്ന 2500 ത്തോളം ജനങ്ങളുടെ വിഷയം. ഏത് സമയത്തും കടലില്‍ പോവുന്ന അവസ്ഥയിലാണ് ജനങ്ങള്‍ താമസിക്കുന്നതെന്നും പ്രശ്നങ്ങള്‍ പറയുമ്ബോള്‍ കമ്ബിനിയുടെയും 240 തൊഴിലാളികളുടെയും കാര്യം പറയുന്നത് ജനാധിപത്യപരമാണെന്ന് തോന്നുന്നില്ലെന്നും സമര സമിതി നേതാക്കള്‍ വ്യക്തമാക്കി.
അതേസമയം വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് വരുന്നത് വരെ ഒരു മാസത്തേക്ക് ആലപ്പാട്ടെ സീ വാഷിങ് ഒരു മാസത്തേക്ക് നിര്‍ത്തിവെക്കുമെന്ന് വ്യവസായ മന്ത്രി ഇ. പി ജയരാജന്‍ പറഞ്ഞു. ഈ വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിനനുസരിച്ചാകും സീ വാഷിംഗ് തുടരുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കുക. ഇന്‍ലന്‍ഡ് വാഷിങ് തുടരും.പുലിമുട്ടും,കടല്‍ ഭിത്തിയും ശക്തിപ്പെടുത്തുമെന്നും തീരമേഖല കടലെടുക്കാതിരിക്കാനുള്ള എല്ലാ സുരക്ഷാ നടപടികളുമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ കരിമണല്‍ കേരളത്തിന്റെ പൊതുസ്വത്താണെന്നും അതിനാല്‍ പൊതുമേഖലയില്‍ ഖനനം നിര്‍ത്താനാകില്ലെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി.
ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരായി സമരം തുടരും
RELATED ARTICLES