അടിക്കടി നിലപാട് മാറ്റുന്ന പി.സി ജോര്‍ജിന്റെ അപേക്ഷ പരിഗണിക്കരുതെന്ന് യു.ഡി.എഫിലെ പൊതുവികാരം

അടിക്കടി നിലപാട് മാറ്റുന്ന ജനപക്ഷം പാര്‍ട്ടി നേതാവും പൂഞ്ഞാര്‍ എം.എല്‍.എയുമായ പി.സി ജോര്‍ജിനെ മുന്നണിയില്‍ എടുക്കേണ്ടെന്ന് പൊതുവികാരം. പി.സി ജോര്‍ജിന്റെ അപേക്ഷ പോലും പരിഗണിക്കരുതെന്ന് യു.ഡി.എഫിലെ ഭൂരിപക്ഷം പ്രതിനിധികളും അഭിപ്രായപ്പെട്ടു. ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്നത് ഗുണത്തേക്കാളും ദോഷമാണ് ഉണ്ടാക്കുക എന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്. ഇതിനെ തുടര്‍ന്ന് പി.സി ജോര്‍‌ജിന്റെ കാര്യം ഇനി ചര്‍ച്ച ചെയ്യില്ലെന്നാണ് വിലയിരുത്തല്‍. ജോര്‍‌ജിനെ മുന്നണിയില്‍ എടുക്കുന്നതില്‍ പ്രതിഷേധിച്ച്‌ നേരത്തെ കേരള കോണ്‍ഗ്രസ് എം,​ മുസ്ലീം ലീഗ് എന്നിവര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. അതേസമയം,​ ലോക്സഭാസീറ്റ് വിഭജനത്തില്‍ ഉഭയകക്ഷിചര്‍ച്ച നിര്‍ബന്ധമെന്ന് ഘടകകക്ഷികള്‍ ആവശ്യപ്പെട്ടു