Friday, April 19, 2024
HomeNationalഅഞ്ച് ജഡ്ജിമാര്‍ ഇന്ന് സുപ്രീംകോടതി ജഡ്ജിമാരാകുന്നു

അഞ്ച് ജഡ്ജിമാര്‍ ഇന്ന് സുപ്രീംകോടതി ജഡ്ജിമാരാകുന്നു

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന മോഹന്‍ എം ശാന്തന ഗൗഡര്‍ അടക്കം അഞ്ച് ജഡ്ജിമാര്‍ ഇന്ന് സുപ്രീംകോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നവീന്‍ സിന്‍ഹ, തമിഴ്‌നാട് ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ഛത്തീസ്ഗഡ് ചീഫ് ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവര്‍ക്ക് പുറമേ കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജി എസ് അബ്ദുള്‍ നസീര്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. രാവിലെ 10.30 ന് ചീഫ് ജസ്റ്റിസ് ജെ എസ് കേഹറാണ് ഇവര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുക.

1978 ല്‍ അഭിഭാഷക ജീവിതം ആരംഭിച്ച ജസ്റ്റിസ് ശാന്തന ഗൗഡര്‍ 2003 ലാണ് കര്‍ണ്ണാടക ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനാകുന്നത്. കഴിഞ്ഞ സപ്തംബറിലാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായത്.

കേരളാ ഹൈക്കോടതി ജഡ്ജി തോട്ടത്തില്‍ രാധാകൃഷ്ണനെ ഛത്തീസ്ഗഡ്് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനും കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുണ്ട്. ശന്തന ഗൗഡര്‍ക്ക് പകരം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി പാട്‌ന ഹൈക്കോടതി ജഡ്ജി നവനീതി പ്രസാദ് സിങിനെ നിയമിക്കുമെന്നാണ് റിപ്പോര്‍ട്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments