കുളിക്കുമ്പോള്‍ കുളിമുറിയുടെ വാതിലടക്കരുത്; പ്രാകൃതമായാ റാഗിംഗ്

കുളിക്കുമ്പോള്‍ കുളിമുറിയുടെ വാതിലടക്കരുത്; പ്രാകൃതമായാ റാഗിംഗ്

കുളിക്കുമ്പോള്‍ കുളിമുറിയുടെ വാതിലടക്കരുത്, മെസിലെ ടേബിളില്‍ കൈവെക്കാതെ ആഹാരം കഴിക്കണം, മെസിലെ ടേബിളില്‍ കൈവെക്കാതെ ആഹാരം കഴിക്കണം, ഗ്ലാസ് ടേബിളില്‍ വെക്കുമ്പോള്‍ ശബ്ദം ഉണ്ടാകാന്‍ പാടില്ല, മെസില്‍ എത്താന്‍ അല്‍പം വൈകിയാല്‍ തലയില്‍ വെള്ളമൊഴിക്കും, നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് തവളചാട്ടവും എട്ടുകാലി നടത്തവും ശിക്ഷ, ശുചിമുറി അടച്ചിട്ടു കുളിക്കുന്നവരെ കുളിമുറിയില്‍ തന്നെ പൂട്ടിയിടും, മെസ് ഡേ ദിനത്തില്‍ തോര്‍ത്ത് മാത്രം ധരിച്ച് മെസ് വൃത്തിയാക്കണം, ബീവറേജസില്‍ നിന്ന് മദ്യം വാങ്ങി നല്‍കണം, പരീക്ഷാ സമയത്ത് പഠിക്കാന്‍ അനുവദിക്കില്ല, നിയമങ്ങള്‍ ലംഘിച്ചാല്‍ മെസിനു ചുറ്റും നഗ്നനരായി ഓടിക്കും. ഇതൊക്കെയാണ് കളമശേരി പോളിടെക്‌നിക്കില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലില്‍ അനുസരിക്കേണ്ടത്. പ്രാകൃത ശിക്ഷ നടപടികളാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് റാഗിങ്ങായി നല്‍കുന്നത്. ക്രൂരപീഡനം വിവരിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കൊച്ചി റേഞ്ച് ഐജിയ്ക്കും മൂന്ന് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കി. പരാതി നല്‍കിയവരുടെ പേര് വിവരങ്ങള്‍ പരസ്യമാക്കരുതെന്നും പരാതിയില്‍ പറയുന്നു. മെസില്‍ അടിവസ്ത്രം ധരിച്ച് കയറാന്‍ പാടില്ല, സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യപെട്ടാല്‍ നഗ്നത പ്രദര്‍ശിപ്പിക്കണം, കുളിമുറിയുടെ വാതില്‍ അടച്ചിട്ട് കുളിക്കാന്‍ പാടില്ല എന്നു തുടങ്ങി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കാനായി ഉണ്ടാക്കിവെച്ച നിയമങ്ങള്‍ ലംഘിച്ചാല്‍ അതികഠിനമായ ശിക്ഷകളാണ് നല്‍കുക എന്നും വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. പ്രിന്‍സിപ്പല്‍ തന്നെയാണ് കോളേജ് ഹോസ്റ്റല്‍ വാര്‍ഡന്‍. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെല്ലാം റാഗിങ്ങ് ഭയന്ന് ഹോസ്റ്റല്‍ മാറി പോകുകയാണ്.