കെഎസ്യു സംസ്ഥാന സംഗമത്തിനിടെ സംഘർഷം. കെഎസ്യു – ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘർഷം ഉണ്ടായത്. കല്ലേറിലും പോലീസ് ലാത്തിച്ചാര്‍ജിലും പോലീസ് ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഭവത്തിൽ പ്രതിഷേധിച്ച് ഞായറാഴ്ച ഉച്ചവരെ ആലപ്പുഴ നഗരത്തിൽ സിപിഎമ്മും കോൺഗ്രസും ഹർത്താൽ പ്രഖ്യാപിച്ചു. സംഘർഷത്തിനിടെ അക്രമികൾ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ വാഹനം അടിച്ചു തകര്‍ത്തു. കെഎസ്യു പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിന്റെ ചില്ലും തകർത്തു. കെഎസ്യു സംസ്ഥാന സംഗമത്തിന്റെ ഭാഗമായ പ്രകടനത്തിനിടെ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും കൊടിതോരണങ്ങള്‍ നശിപ്പിച്ചെന്നാരോപിച്ചായിരുന്നു സംഘർഷം ഉടലെടുത്തത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വേദിവിട്ട ശേഷമാണ് ആക്രമണം ഉണ്ടായത്. പ്രദേശത്ത് സംഘർഷം നിലനിൽക്കുകയാണ്.
കെഎസ്യു – ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷം
RELATED ARTICLES