“നിങ്ങളുടെ ഹൃദയത്തിലെ തീ എന്റെ ഹൃദയത്തിലുമുണ്ട്” വീരമൃത്യു വരിച്ച ജവാന്മാരെ അനുസ്മരിച്ച് മോദി

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു . ‘നിങ്ങളുടെ ഹൃദയത്തിലെ തീ എനിക്കറിയാം. അത് എന്റെ ഹൃദയത്തിലുമുണ്ട്’ എന്നായിരുന്നു മോദി പറഞ്ഞത്. പട്ന മെട്രോ റെയില്‍ പ്രോജക്ടിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ബിഹാറില്‍ നിന്നുള്ള സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് മോദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ‘സഞ്ജയ് കുമാര്‍ സിന്‍ഹയ്ക്കും രത്തന്‍ കുമാര്‍ ഠാക്കൂറിനും എന്റെ സല്യൂട്ടും ആദരവും.’ മോദി പറഞ്ഞു. പുല്‍വാമ ആക്രമണത്തിന് ഇന്ത്യ കനത്ത തിരിച്ചടി നല്‍കുമെന്ന് മോദി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നിലുള്ള ശക്തികള്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടുമെന്ന് ‘വന്ദേ ഭാരത് എക്സ്പ്രസിന്റെ’ ഉദ്ഘാടനച്ചടങ്ങില്‍ മോദി പറഞ്ഞു. രാഷ്ട്രത്തിന്റെ രോഷം മനസിലാക്കുന്നു. ആക്രമണത്തിന്റെ ഉത്തരവാദികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കും. ഭീകരര്‍ക്ക് എതിരെ നീങ്ങാന്‍ സേനകള്‍ക്ക് പരിപൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും അവരുടെ ധൈര്യത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. അതേസമയം ആ​സാ​മി​ലെ ല​ക്കിം​പൂ​രി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ അ​മി​ത് ഷാ​യു​ ഭീകരാക്രമണത്തെക്കുറിച്ചു പ്രതികരിച്ചത് ഇങ്ങനെയാണ് “കേ​ന്ദ്രം ഭ​രി​ക്കു​ന്ന​ത് കോ​ണ്‍​ഗ്ര​സ​ല്ല, ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​രാ​ണ്. ഭീ​രു​ത്വം നി​റ​ഞ്ഞ ന​ട​പ​ടി​ക​ളി​ലൂ​ടെ ഈ ​യു​ദ്ധം ജ​യി​ക്കാ​മെ​ന്ന് ആ​രെ​ങ്കി​ലും ക​രു​തു​ന്നു​ണ്ടെ​ങ്കി​ല്‍, ഭീ​ക​ര​വാ​ദ​ത്തെ വേ​രോ​ടെ പി​ഴു​തെ​റി​യു​മെ​ന്ന് അ​വ​ര്‍ മ​ന​സി​ലാ​ക്കി​ക്കൊ​ള്ളൂ. ഭീ​ക​ര​ത​യ്ക്കെ​തി​രേ പോ​രാ​ടാ​ന്‍ ഏ​റ്റ​വും ക​രു​ത്തും നി​ശ്ച​യ​ദാ​ര്‍​ഡ്യ​വു​മു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യാ​ണു മോ​ദി ” പാ​ക്കി​സ്ഥാ​ന്‍റെ​യും അ​വ​ര്‍ പി​ന്തു​ണ​യ്ക്കു​ന്ന ഭീ​ക​ര​രു​ടെ​യും ഭീ​രു​ത്വ​ത്തി​ന് ചുട്ട മ​റു​പ​ടി ന​ല്‍​കാ​തി​രി​ക്കി​ല്ലെന്നും ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ കൂട്ടിച്ചേർത്തു.