Tuesday, November 12, 2024
HomeCrimeബംഗളുരുവില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍; പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

ബംഗളുരുവില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍; പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

ബംഗളുരുവില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍; പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ബംഗളുരുവിലെ നക്ഷത്ര ഹോട്ടലിലാണ് മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് . എച്ച്ആര്‍ മാനേജരായിരുന്ന തൃശ്ശൂര്‍ കടപ്പുറം സ്വദേശിനി രജിത (33)യെ ഈ മാസം 9നാണ് ബെംഗലൂരുവിലെ വൈറ്റ് ഫീല്‍ഡിലുള്ള ക്രസ്റ്റ് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ സംശയം തോന്നിയതിനു പിന്നാലെ ഹോട്ടല്‍ ജീവനക്കാരനെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം കൊലപാതകമാണെന്നു തെളിഞ്ഞത്. ക്രസ്റ്റ് ഹോട്ടലിലെ അലക്കു തൊഴിലാളിയായ ലെയ്ഷ് റാം ഹെംബ സിങ് (21) അറസ്റ്റിലായതിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. ഇയാള്‍ മണിപ്പൂര്‍ സ്വദേശിയാണെന്നാണ് വിവരം. ഇയാള്‍ മുറിയില്‍ മോഷണത്തിനായി കടന്നതാണെന്നും ഇതിനിടെയാണ് കൊലപാതകം നടന്നതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മൃതദേഹപരിശോധനയില്‍ മരണം കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു. വൈദേഹി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു മൃതദേഹ പരിശോധന. രജിതയെ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഫെബ്രുവരി എട്ടുമുതല്‍ രജിത താമസിച്ചിരുന്ന 701-ാം നമ്പര്‍ മുറിയുടെ വാതിലില്‍ ‘ശല്യപ്പെടുത്തരുത്’ എന്ന ബോര്‍ഡ് തൂക്കിയിരുന്നതായി ഹോട്ടല്‍ ജീവനക്കാര്‍ മൊഴിനല്‍കി. മുറി പൂട്ടിയനിലയിലായിരുന്നു. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ചാണ് പ്രതി മുറിക്കുള്ളില്‍ കടന്നത്. കൃത്യത്തിനുശേഷം പുറത്തുനിന്നു പൂട്ടുകയായിരുന്നു. മുറിയില്‍നിന്ന് നഷ്ടപ്പെട്ട വസ്തുക്കളെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്. 3500 രൂപയും രജിതയുടെ രണ്ടു മൊബൈല്‍ഫോണും നഷ്ടപ്പെട്ടതായി പൊലീസ് പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. മറ്റാരെങ്കിവും കൃത്യം നടത്തുമ്പോള്‍ സഹായിക്കാന്‍ ഒപ്പുമുണ്ടായിരുന്നോ എന്നതിലും വ്യക്തമായ മറുപടി ഇയാള്‍ നല്‍കിയിട്ടില്ല. മാതാപിതാക്കള്‍ക്കൊപ്പം മുംബൈയില്‍ താമസിച്ചിരുന്ന രജിത മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് ജോലിചെയ്തിരുന്നത്. മാസത്തില്‍ 15 ദിവസം ഇവര്‍ കമ്പനിയുടെ ബെംഗളൂരു ശാഖയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഈ സമയത്ത് സ്ഥിരമായി ക്രസ്റ്റ് ഹോട്ടലിലായിരുന്നു മുറിയെടുത്ത് താമസിച്ചിരുന്നത്. ഫെബ്രുവരി ഒമ്പതിന് ഹോട്ടല്‍ ജീവനക്കാര്‍ വൃത്തിയാക്കാന്‍ മുറിതുറന്നപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. രജിതയുടെ ഭര്‍ത്താവ് ബ്രിട്ടനില്‍ പൈലറ്റാണ്. കുഞ്ഞിരാമനാണ് പിതാവ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments