യുവനടി യാഷികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ പോരാവല്ലൂരിലെ ജി.കെ.എം കോളനിയിലെ വീട്ടിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ് സീരിയലുകളിലൂടെ പ്രശസ്തയായ താരമാണ് യാഷിക. ഒരു സിനിമയിലും യാഷിക അഭിനയിച്ചിട്ടുണ്ട്. കാമുകന്‍ മോഹന്‍ ബാബുവാണ് തന്റെ മരണത്തിന് കാരണമെന്ന് പറഞ്ഞ് നടി അമ്മക്ക് വാട്‌സാപ്പില്‍ സന്ദേശം അയച്ചിരുന്നു. മോഹന്‍ തന്നെ വിവാഹം കഴിക്കാന്‍ സമ്മതിക്കുന്നില്ലെന്നും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുണ്ടെന്നും അമ്മക്ക് അയച്ച വാട്‌സാപ്പ് സന്ദേശത്തില്‍ യാഷിക പറയുന്നു. നാലുമാസം മുമ്പാണ് യാഷിക ബിസിനസുകാരനായ മോഹന്‍ ബാബുവിനൊപ്പം പേരല്ലൂരിലെ വീട്ടില്‍ താമസമാക്കിയത്. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ വിവാഹ കാര്യത്തെ ചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ടാവുകയും മോഹന്‍ വീട്ടില്‍ നിന്ന് ഇറങ്ങി പോവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടിയുടെ മരണം. നടി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് ഭാഷ്യം .
യുവനടി തൂങ്ങിമരിച്ച നിലയില്‍; മരണത്തിന് കാരണം കാമുകനെന്ന് വാട്‌സാപ്പ് സന്ദേശം
RELATED ARTICLES