പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തലയുടെ മകന്‍ വിവാഹിതനായി

citinews

പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തലയുടെ മകന്‍ രോഹിത് വിവാഹിതനായി. വ്യവസായി ഭാസിയുടെ മകള്‍ ശ്രീജ ഭാസി ആണ് വധു. ഇരുവരും ഡോക്ടര്‍മാരാണ്. രോഹിത് കൊച്ചിയിലും ശ്രീജ അമേരിക്കയിലുമാണ് ജോലി ചെയ്യുന്നത്. ഭരണ-പ്രതിപക്ഷ നേതാക്കളും സാംസ്കാരിക രംഗത്തെ പ്രമുഖരും സിനിമാതാരങ്ങളും ചടങ്ങില്‍‌ സംബന്ധിക്കാന്‍ എത്തിയിരുന്നു.മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള, മമ്മൂട്ടി, ശശി തരൂര്‍, വെള്ളാപ്പള്ളി നടേശന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എംഎ യൂസഫലി, എംജി ശ്രീകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. അങ്കമാലി ആഡ്ലക്സ് കണ്‍വന്‍ഷന്‍ സെന്ററിലായിരുന്നു ചടങ്ങുകള്‍.