സഖാവ് എ.കെ.ആന്റണി പ്രസംഗിക്കുന്നു…!!!

announce

സഖാവ് എ.കെ.ആന്റണി പ്രസംഗിക്കുന്നു…!!!
ഇതാണ് എടത്വ കണിച്ചേരി കെ.സി.സന്തോഷിൻറെ ചിരി പടർത്തുന്ന തിരഞ്ഞെടുപ്പനുഭവം. ഇ.കെ.നായനാരെ കുറിച്ചുള്ള അനൗൺസ്മെന്റിനിടെയാണ് സന്തോഷ് മൈക്കിലൂടെ ഇങ്ങനെ ഉറക്കെ വിളിച്ചു പറഞ്ഞത്. നടൻ മുരളിക്കു വേണ്ടി പ്രസംഗിക്കാൻ എത്തുന്ന ഇ.കെ.നായനാരെ കുറിച്ചുള്ള അനൗൺസ്മെന്റിനിടെയാണ് സന്തോഷ് മണ്ടത്തരം വിളമ്പിയത്. കയ്യൂർ സമരനായകൻ, വിപ്ലവ കേരളത്തിന്റെ ജീവിക്കുന്ന ഇതിഹാസം സഖാവ് എ.കെ.ആന്റണി പ്രസംഗിക്കുന്നു…!!! എന്നായിരുന്നു അന്നൗൺസ്‌മെന്റ്. പിന്നിൽ വന്ന യുഡിഎഫ് വാഹനത്തിലുള്ളവർ ചോദിച്ചു: ‘ഇനി ഞങ്ങൾ അനൗൺസ് ചെയ്യേണ്ടല്ലോ?’. അപ്പോഴാണ് മണ്ടത്തരം പിണഞ്ഞുവെന്ന് എടത്വ കണിച്ചേരി കെ.സി.സന്തോഷിന് പിടികിട്ടിയത്.

കയ്യൂർ സമരകഥയിൽനിന്നു കാര്യങ്ങൾ കൈവിട്ടുപോയി സന്തോഷിന്. ഒന്നല്ല, രണ്ടു വട്ടം. ബിജെപി സ്ഥാനാർഥി വിജയകുമാറിനുവേണ്ടി അനൗൺസ് ചെയ്യാനാണ് ഏൽപിച്ചത്. മൂന്നു മുന്നണികളുടെയും വാഹനം ഒരിടത്ത് അനൗൺസ്മെന്റ് നടത്തുന്നതിനിടെ സന്തോഷ് മൈക്കിലൂടെ വിളിച്ചു പറഞ്ഞത് ടി.ജെ.ആഞ്ചലോസിനു വോട്ട് ചെയ്യണമെന്ന് !!!