ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് അശ്ലീല സന്ദേശം പോസ്റ്റ് ചെയ്ത ദമ്പതികൾ പിടിയിൽ

security

യുവാവിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് അശ്ലീല സന്ദേശം പോസ്റ്റ് ചെയ്ത ദമ്പതികൾ പിടിയിൽ. മൂന്ന് പേര്‍ കൂടി പിടിയിലായിട്ടുണ്ട് . രാജസ്ഥാന്‍ സ്വദേശികളാണ് പിടിയിലായത്. ജയ്പൂര്‍ സ്വദേശികളായ രാഹുല്‍ ജെയ്ന്‍, ഭാര്യ ക്രിതി ജെയ്ന്‍, പ്രദേശത്തെ ഡ്രൈവറായ റോക്കി എന്ന പര്‍വീന്ദര്‍ സിംഗ് എന്നിവരാണ് പിടിയിലായത്. ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ വരീന്ദര്‍ സിംഗ് എന്ന യുവാവിന്റെ അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഇതേതുടര്‍ന്ന് ഇയാള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 25 നാണ് വരീന്ദര്‍ സിംഗ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതായി പോലീസില്‍ പരാതി നല്‍കിയത്. തന്റെയും ഭാര്യയുടെയും സഹോദരിയുടെയും വ്യാജ ഐഡികള്‍ ഉണ്ടാക്കി അശ്ലീല സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്‌തെന്നും കുടുംബ ഫോട്ടോകൾ ദുരൂപയോഗം ചെയ്തതെന്നും കാട്ടിയാണ് യുവാവ് പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വ്യാജ ഐഡിയുടെ ഇന്റര്‍നെറ്റ് പ്രോട്ടോക്കള്‍ അഡ്രസ് പോലീസ് കണ്ടെത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.