ഓ​ള്‍ കേ​ര​ള റീ​ട്ടെ​യി​ല്‍ റേ​ഷ​ന്‍ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സ​മ്മേ​ള​നം മാര്‍ച്ച്‌ 27 ന്

സംസ്ഥാനത്തെ റേഷനേഡ കടകള്‍ ഈ മാര്‍ച്ച്‌ 27 ന് തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് ഓ​ള്‍ കേ​ര​ള റീ​ട്ടെ​യി​ല്‍ റേ​ഷ​ന്‍ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ല്‍ അ​റി​യി​ച്ചു. ഓ​ള്‍ കേ​ര​ള റീ​ട്ടെ​യി​ല്‍ റേ​ഷ​ന്‍ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സ​മ്മേ​ള​നം ഈ ദിവസം തിരുവനന്തപുരത്ത് വെച്ച്‌ നടക്കുന്നതിനാലാണ് റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാത്തത്.അതേ സമയം റേഷന്‍ കടകള്‍ മാര്‍ച്ച്‌ 31 ന് പ്രവര്‍ത്തിക്കുമെന്നും അറിയിപ്പുണ്ട്. ഓ​ള്‍ കേ​ര​ള റീ​ട്ടെ​യി​ല്‍ റേ​ഷ​ന്‍ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സ​മ്മേ​ള​നം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍, ഭ​ക്ഷ്യ സെ​ക്ര​ട്ട​റി മി​നി ആ​ന്‍റ​ണി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും