മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് കാഴ്ച വെച്ചത് മികച്ച പ്രകടനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കഴിഞ്ഞ തവണ നേടിയ ഭൂരിപക്ഷത്തെക്കാള്‍ യു.ഡി.എഫിന്‍റെ കാല്‍ലക്ഷം വോട്ടുകള്‍ കുറയ്ക്കാനായത് എല്‍.ഡി.എഫിന്‍റെ വിജയമാണ്.
ഒരുലക്ഷത്തോളം വോട്ടുകള്‍ കൂട്ടാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. എന്നാല്‍, 77607 വോട്ടുകള്‍ മാത്രമാണ് യു.ഡി.എഫിന് അധികമായി കിട്ടിയത്. ആറ് ഇരട്ടി വോട്ടുകള്‍ നേടുമെന്നായിരുന്നു ബിജെപിയുടെ അവകാശ വാദം. ബീഫ് വിതരണം ചെയ്യും എന്ന് വാഗ്ദാനം ചെയ്തിട്ടുപോലും വോട്ടു വര്‍ധിച്ചില്ല. ബിജെപിയുടെ രാഷ്ട്രീയം കേരളം തള്ളിക്കളഞ്ഞു എന്നാണ് മലപ്പുറം തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും കോടിയേരി പറഞ്ഞു.