ശ്രീമതി ടീച്ചര്‍ക്കെതിരായ വീഡിയോ;നടപടി സ്വീകരിക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി

sreemathi

കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശ്രീമതി ടീച്ചര്‍ക്കെതിരായ വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍.നിയമാനുസൃതമായ നടപടി സ്വീകരിക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായ്‌ക്കെതിരെ മുസ്‌ലീം ലീഗ് നല്‍കിയ പരാതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചതായും അദ്ദേഹം പറഞ്ഞു.സ്ത്രീത്വത്തെ അപമാനിച്ച്‌ കണ്ണൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെസുധാകരന്‍ ഇറക്കിയ പ്രചാരമ വീഡിയോ ഇതിനിടെ വിവാദമായിരുന്നു. സ്ത്രീകളെ പൊതുപ്രവര്‍ത്തനത്തിനും ജനസേവനത്തിനും കൊള്ളില്ലെന്നും അതിന് ആണ്‍കുട്ടികള്‍തന്നെവേണമെന്നുമായിരുന്നു വീഡിയോയിലെ പരാമര്‍ശം.
എതാണ് സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന നിഗമനത്തെ തുടര്‍ന്ന് നിയമാനുസൃത നടപടി സ്വീകരിക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
ആറ്റിങ്ങലിലെ ബി. ജെ. പി സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ പ്രസംഗിച്ചതു സംബന്ധിച്ച്‌ ഡി. ജി. പിയോടും ജില്ലാ കളക്ടറോടും റിപ്പോര്‍ട്ട് തേടി.ഈ പ്രസംഗവും വീഡിയോയും ഏപ്രില്‍ 16ന് തിരുവനന്തപുരം ബി. ജെ. പിയുടെ ഫേസ്ബുക്ക് പേജില്‍ നല്‍കിയിരുന്നു. ഇതേക്കുറിച്ച്‌ അന്വേഷിച്ച്‌ ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ബി ജെ പി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായ്‌ക്കെതിരെ മുസ്‌ലീം ലീഗ് നല്‍കിയ പരാതി ഉചിതമായ നടപടികള്‍ക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ പറഞ്ഞു