രാഹുല്‍ പിന്നോക്ക സമുദായക്കാരെ മുഴുവന്‍ കള്ളന്മാരായി മുദ്രകുത്തി: മോദി

modi

പിന്നോക്ക വിഭാഗത്തില്‍പ്പെട്ടയാളായതു കൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ വേട്ടയാടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയില്‍ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.’കോണ്‍ഗ്രസും അവരുടെ സഖ്യകക്ഷികളും പലതവണ എന്നെ അധിക്ഷേപിച്ചിട്ടുണ്ട്. പക്ഷേ ഇത്തവണ പിന്നോക്ക സമുദായക്കാരെ മുഴുവന്‍ കള്ളന്മാരായി മുദ്രകുത്തി.’ എന്നാണ് മോദി പറഞ്ഞത്.അടുത്തിടെ മഹാരാഷ്ട്രയിലെ റാലിയില്‍ എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദിയെന്നുണ്ടെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഇന്ത്യയില്‍ തട്ടിപ്പു നടത്തി നാടുവിട്ട നീരവ് മോദി, ലളിത് മോദി തുടങ്ങിയവരുടെ പേര് പരാമര്‍ശിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഇങ്ങനെ പറഞ്ഞത്.