പന്നിവേലിക്കല്‍ ഏലായില്‍ കൊയ്ത്തുത്സവം സംഘടിപ്പിച്ചു

അടൂര്‍ പളളിക്കല്‍ പഞ്ചായത്തിലെ പന്നിവേലിക്കല്‍ ഏലായില്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ കൊയ്ത്തുത്സവം നടന്നു. പന്നിവേലിക്കല്‍ പാടശേഖര സമിതിയുടെ നേതൃത്വത്തിലാണ് പത്ത് ഏക്കറുള്ള ഏലായില്‍ കൃഷിയിറക്കിയിരുന്നത്. എന്നാല്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊയ്ത്ത് മുടങ്ങി. കര്‍ഷകരുടെ കൂട്ടായ്മയിലാണ് കൊയ്ത്ത് നടന്നത്. ജില്ലാ പഞ്ചായത്ത് അംഗം ടി. മുരുകേശ്, പള്ളിക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സന്തോഷ്, എ.പി.ജയന്‍ എന്നിവര്‍ പങ്കെടുത്തു.