Wednesday, September 11, 2024
HomeInternationalമിഷിഗണിൽ സ്റ്റേ അറ്റ് ഹോം ഉത്തരവിനെതിരെ പ്രതിഷേധം

മിഷിഗണിൽ സ്റ്റേ അറ്റ് ഹോം ഉത്തരവിനെതിരെ പ്രതിഷേധം

മിഷിഗൺ ∙ മിഷിഗൺ ഗവർണറുടെ സ്റ്റേ അറ്റ് ഹോം ഉത്തരവിനെതിരെ ആയിരക്കണക്കിനാളുകൾ പങ്കെടുത്ത പ്രതിഷേധ പ്രകടനം  ഏപ്രിൽ 15 ബുധനാഴ്ച തലസ്ഥാന നഗരിയിൽ അരങ്ങേറി. റിപ്പബ്ലിക്കൻ ഡമോക്രാറ്റിക് കക്ഷിഭേദമില്ലാതെ റാലിയിൽ പങ്കെടുത്തവർ കാറുകൾ നിരത്തിലിറക്കി ഗതാഗതം സ്തംഭിപ്പിച്ചു. മിഷിഗൺ കൺസർവേറ്റീവ് കൊയലേഷൻ ഓപ്പറേഷൻ ഗ്രിഡ് ലോക്ക് എന്നാണ് ഇതിനു പേർ നൽകിയിരിക്കുന്നത്. അനിശ്ചിതമായി നീളുന്ന സ്റ്റേ അറ്റ് ഹോം ഉത്തരവിനെതിരെ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുന്നതിനാണു സംഘടന പദ്ധതിയിടുന്നത്.                   സ്റ്റേ അറ്റ് ഹോം ഉത്തരവ് അനിശ്ചിതമായി നീണ്ടു പോകുന്നത് കൊറോണ വൈറസ് മൂലം ഉണ്ടായ സാമ്പത്തിക തകർച്ച എന്ന രോഗം ഭേദമാകുന്നതിനു പകരം കൂടുതൽ വഷളാകുന്നതിനിടയാകുമെന്നാണ് പ്രതിഷേധക്കാർ അഭിപ്രായപ്പെട്ടത്. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് മനുഷ്യ ജീവിതം താറുമാറാക്കുക മാത്രമല്ല,കൊറോണ വൈറസ് തട്ടിയെടുത്ത ജീവനുകളേക്കാൾ കൂടുതൽ ജീവനാശം സംഭവിക്കുവാനിടയാകുമെന്നും ഇവർ പറയുന്നു.                                                                                                                               ആരോഗ്യരംഗംഅടിസ്ഥാനപരമായി തകർന്നിരിക്കുന്ന ഡോക്ടർമാരെ കാണുന്നതിനു പോലും രോഗികൾക്ക് അവസരം നിഷേധിക്കപ്പെടുന്നു.ഇതും ദൂരവ്യാപക ദൂഷ്യഫലങ്ങൾ ഉളവാക്കും. സംസ്ഥാനങ്ങൾ പ്രവർത്തന നിരതമാകേണ്ട സമയമായിരിക്കുന്നുവെന്നും പ്രതിഷേധത്തിൽ പങ്കെടുത്തവർ ഒരു പോലെ അഭിപ്രായപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments