Thursday, April 25, 2024
HomeKeralaമന്ത്രവാദവും ആഭിചാര ക്രിയകളും കേരളത്തെ കീഴടക്കുന്നുവോ?

മന്ത്രവാദവും ആഭിചാര ക്രിയകളും കേരളത്തെ കീഴടക്കുന്നുവോ?

മന്ത്രവാദവും ആഭിചാര ക്രിയകളും കേരളത്തെ കീഴടക്കുന്നുവോ? . വെറും രണ്ടാഴ്ച്ച വ്യത്യാസത്തില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത പല കേസുകളിലും മന്ത്രവാദത്തിന്റെയും ആഭിചാരത്തിന്റെയും വലിയ തോതിലുള്ള സാന്നിധ്യമാണ് കണ്ടെത്തിയിരിക്കുന്നത്. ഒരാഴ്ച മുന്‍പ് പേ വിഷബാധയേറ്റു എട്ടു വയസ്സുകാരന്‍ മരിച്ച സംഭവം മുതല്‍ നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ വരെ മന്ത്രവാദത്തിന്റെ കറുത്ത കരങ്ങള്‍ ഉണ്ടെന്നു സംശയിക്കുന്നു. പേവിഷബാധയേറ്റ എട്ടു വയസുകാരന്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങിയപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോകുതിന് പകരം ഒരു മന്ത്രവാദിയുടെ അടുത്ത് കൊണ്ട് പോയി ചരട് കെട്ടിക്കുകയാണ് മാതാപിതാക്കള്‍ ചെയ്തത്. വിദ്യാഭ്യാസത്തില്‍ പിന്നോക്കം നില്‍ക്കുന്ന ആ മാതാപിതാക്കളുടെ അജ്ഞതയാണ് ആ മന്ത്രവാദി മുതലെടുത്തത് എന്ന് ഒരു വാദത്തിനു വേണ്ടി പറയാമെങ്കിലും നമ്മുടെ തലസ്ഥാന നഗരത്തില്‍ സ്ഥിതി ചെയ്യു ഒരു പട്ടണത്തിലാണ് ഇത് നടന്നത് എന്നത് ഗൗരവമേറിയ കാര്യമാണ്. കോട്ടയത്തു പന്ത്രണ്ടുകാരിയായ പെകുട്ടിയെ കാലിലെ മുറിവുകള്‍ ചികിത്സിക്കാനാണ് ആശുപത്രിയില്‍ കൊണ്ടുവന്നത്. മുറിവുകള്‍ കണ്ടു സംശയം തോന്നിയ ഡോക്ടര്‍ വിവരം പോലീസില്‍ അറിയിക്കണമെന്ന് പറഞ്ഞപ്പോഴാണ് കഥയുടെ ചുരുളുകള്‍ അഴിയുന്നത്. കുട്ടിയുടെ ശരീരത്തില്‍ ബാധ കൂടിയെന്നും പറഞ്ഞു അത് ഒഴിപ്പിക്കാനായി മന്ത്രവാദം നടത്തുകയുമുണ്ടായി. മണിക്കൂറുകളോളം വെള്ളം പോലും കുടിക്കാതെ ബോധരഹിതയായി വീണ പെണ്‍കുട്ടിയെ മന്ത്രവാദി ബാധ ഒഴിപ്പിക്കാനായി ചൂരല്‍ ഉപയോഗിച്ച്‌ മൃഗീയമായി തല്ലിയതിന്റെ ഫലമാണ് കാലിലെ മുറിവുകള്‍. ഇതില്‍ ഞെട്ടിക്കുന്ന കാര്യമെന്തന്നാല്‍ കുട്ടിയുടെ പിതാവ് ഒരു പോലീസ് ഉദ്യോസ്ഥനാണെന്നതാണ്. ഇയാളുടെ സമ്മതത്തോടെയാണ് മന്ത്രവാദം അരങ്ങേറിയതും. അപ്പോള്‍ വിദ്യാഭ്യാസവും നിയമവും അറിയാവുവര്‍ പോലും ഈ അന്ധവിശ്വാസക്കെണിയില്‍ വീഴുന്നു എന്നത് ശ്രദ്ധേയമാണ്. രണ്ടു വര്‍ഷം മുന്‍പ് കേരളത്തെ നടുക്കിയ നന്ദന്‍കോട് കൂട്ടക്കൊലയ്ക്ക് പിന്നിലും സംഭവിച്ചത് മറ്റൊന്നുമല്ല. അച്ഛനും അമ്മയും സഹോദരിയുമടക്കം കുടുംബത്തിലെ നാലുപേരെ കേദല്‍ ജിന്‍സന്‍ രാജയെന്ന യുവാവ് മൃഗീയമായി കൊന്നു കത്തിച്ചതിനു പിന്നില്‍ സാത്താന്‍ സേവയുടെ ഭാഗമായ ‘ആസ്ട്രല്‍ പൊജെക്ഷന്‍’ എ ന്ന പരീക്ഷണമായിരുന്നു എന്നാണ് പ്രതി പൊലീസില്‍ കൊടുത്ത മൊഴി. ശരീരത്തില്‍ നിന്നും ആത്മാവ് വേര്‍പെട്ടു പോകുന്നത് തനിക്ക് കാണാം, അതിനു വേണ്ടിയാണ് സ്വന്തം മാതാപിതാക്കളെയടക്കം അതിക്രൂരമായി കൊലപ്പെടുത്തിയത്. ഇവിടെയും ശ്രദ്ധേയമായ കാര്യം കൊല്ലപ്പെട്ട കുടുംബം സാമ്ബത്തികപരമായും വിദ്യാഭ്യാസപരമായും വളരെ മുന്നില്‍ നില്‍ക്കുന്നു എന്നതാണ്. കൊലയാളി കേദല്‍ ഓസ്‌ട്രേലിയയില്‍ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയ വ്യക്തിയും.
നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആദ്യം ബാങ്കിന്റെ വീഴ്ചയായി കരുതിയെങ്കിലും ആത്മഹത്യ കുറിപ്പില്‍ നിന്നും സംഭവത്തില്‍ മന്ത്രവാദത്തിന്റെ സാന്നിധ്യമാണ് മരണകാരണമെന്ന സൂചന നല്‍കുന്നത്. മന്ത്രവാദത്തിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചില്ലെങ്കില്‍ പോലും ഇവരുടെ വീടിനു പിന്നിലുള്ള വെച്ചാരാധന സ്ഥലം ഒരു ദുരൂഹതയായി തുടരുന്നു. ബാങ്കില്‍ നിന്നും ജപ്തി നോട്ടീസുകള്‍ ലഭിക്കുമ്ബോള്‍ ഭര്‍ത്താവ് ചന്ദ്രനും മാതാവ് കൃഷ്ണമ്മയും കൂടി അവ വെച്ചാരാധന സ്ഥലത്ത് കൊണ്ടുപോയി വെച്ച്‌ പ്രാര്‍ത്ഥിക്കുകയായിരുന്നു പതിവ്.
വേഗത്തിൽ ധനികരാവാന്‍ വേണ്ടി മന്ത്രവാദത്തെ ആശ്രയിക്കുവര്‍ ഉണ്ട്. ശത്രുക്കളുടെ വളര്‍ച്ചയില്‍ അസൂയ പൂണ്ട്‌ അവര്‍ക്കെതിരെ ആഭിചാരങ്ങള്‍ ചെയ്യുന്നവര്‍ ഉണ്ട്. ഈ കപട മന്ത്രവാദികളുടെ ഭാഗ്യത്തിനു ചക്ക വീണു മുയല്‍ ചത്തു എന്ന് പറയുന്നത് പോലെ ജീവിതത്തില്‍ ഓരോ കാര്യങ്ങള്‍ നടക്കുമ്ബോള്‍ അത് മന്ത്രവാദത്തിന്റെ ശക്തിയില്‍ നടന്നതാണെന്നു വിശ്വസിച്ചു ഈ കപട മന്ത്രവാദികള്‍ക്ക് അടിമപ്പെടും. അനുഭവസഥരില്‍ നിന്നും അവരുടെ സുഹൃത്തുക്കളോ ബന്ധുക്കളോ മന്ത്രവാദിക്കും വ്യാജസിദ്ധന്മാര്‍ക്കും പുതിയ ഇരകളായി ലഭിക്കും. ഒരു വ്യവസായം പോലെ ഇവ തഴച്ചു വളരും. മന്ത്രവാദ സാന്നിധ്യം ഉള്‍പ്പെട്ടകേസുകള്‍ പരിശോധിക്കുകയാണെങ്കില്‍ ഒരു കാര്യം മനസിലാകും. ഇവര്‍ക്ക് പൊതു ബന്ധങ്ങള്‍ വളരെ കുറവായിരിക്കും. അധികം സുഹൃത്തുക്കളോ ബന്ധുക്കളുമായോ ബന്ധം പുലര്‍ത്താറില്ല. പൊതു ചടങ്ങുകളില്‍ പൊതുവെ പങ്കെടുക്കാറില്ല. അയല്‍ക്കാരുമായി ബന്ധങ്ങള്‍ പുലര്‍ത്താറില്ല. ആരുടേയും വീട്ടില്‍ പോകാറില്ല, ആരെയും ഇവര്‍ ഇവരുടെ വീട്ടിലേക്കും ക്ഷണിക്കാറില്ല. സാക്ഷരത കൂടും തോറും മലയാളികള്‍ക്ക് അന്ധവിശ്വാസവും കൂടി വരികയാണോ എന്ന ചോദ്യം മാത്രം ഇവിടെ അവശേഷിയ്ക്കുന്നു .

RELATED ARTICLES
- Advertisment -

Most Popular

Recent Comments