Tuesday, March 19, 2024
HomeInternationalഗര്‍ഭിണിയായ 19 വയസുകാരിയെ കൊലപ്പെടുത്തി; മൂന്ന് പേര്‍ അറസ്റ്റില്‍

ഗര്‍ഭിണിയായ 19 വയസുകാരിയെ കൊലപ്പെടുത്തി; മൂന്ന് പേര്‍ അറസ്റ്റില്‍

ഗര്‍ഭിണിയായ 19 വയസുകാരിയെ കൊലപ്പെടുത്തിയ ശേഷം വയര്‍ കത്തി കൊണ്ട് കീറി ഭ്രൂണത്തെ പുറത്തെടുത്ത സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. അമേരിക്കയിലാണ് അതിഹീനമായ ക്രൂരകൃത്യം നടന്നത്. ഷിക്കാഗോക്കാരിയായ മാര്‍ലെന്‍ ഒക്കോവ ലോപ്പസ് ആണ് ഈ രീതിയില്‍ കൊല ചെയ്യപ്പെട്ടത്. സംഭവത്തില്‍ ഷിക്കാഗോ നിവാസികളായ അമ്മയേയും മകളേയും മകളുടെ കാമുകനേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കൊല ചെയ്യപ്പെടുമ്ബോള്‍ മാര്‍ലെന്‍ ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്നു. കഴിഞ്ഞ നാല് മാസമായി കാണാതായിരുന്ന മാര്‍ലനെ ബുധനാഴ്ച്ച വൈകിട്ടോടെയാണ് പൊലീസ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മാര്‍ലെന്റെ കുഞ്ഞിന്റെ നില അതീവ ഗുരുതരമാണെന്നും കുഞ്ഞിനെ രക്ഷിക്കുക എന്നത് ശ്രമകരമാണെന്നുമാണ് പൊലീസ് പറയുന്നത്. ശ്വാസം മുട്ടിച്ചാണ് മാര്‍ലനെ കൊന്നിരിക്കുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഫേസ്ബുക്കില്‍ അവിവാഹിതകളായ അമ്മമാര്‍ക്ക് വേണ്ടിയുളള ഒരു ഗ്രൂപ്പില്‍ അംഗമായിരുന്നു മാര്‍ലെന്‍. അടുത്തിടെ ഈ ഗ്രൂപ്പ് വഴി പ്രതികളൊലൊരാള്‍ മാര്‍ലെനുമായി അടുപ്പത്തിലായി. കുഞ്ഞിന് ആവശ്യമുളള തുണികളും മറ്റ് സൗജന്യമായി തരാം എന്നുളള ഇവരുടെ പ്രലോഭനത്തില്‍ നിര്‍ദ്ധനയായ മാര്‍ലെന്‍ വീഴുകയായിരുന്നു.

തുടര്‍ന്ന് ഇയാളുടെ നിര്‍ദ്ദേശം അനുസരിച്ച്‌ മാര്‍ലെന്‍ ഇയാളുടെ അപ്പാര്‍ട്ട്മെന്റില്‍ പോയപ്പോഴാണ് കൊല ചെയ്യപ്പെടുന്നത്. അറസ്റ്റിലായ യുവാവിന്റെ വീട്ടില്‍ വെച്ചാണ് കൊലപാതകം നടന്നത്. കൊലപാതകിയുടെ വീടിനോട് ചേര്‍ന്നുളള ചവറുപെട്ടിയില്‍ നിന്നുമാണ് മാര്‍ലെന്റെ മൃതദേഹം കണ്ടെടുക്കുന്നത്. കുഞ്ഞിനെ സ്വന്തമാക്കാനാണെന്നാണ് പൊലീസ് നിഗമനം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments