ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മെട്രോയില്‍ പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്തത് വലിയ വിവാദമായി. പ്രധാനമന്ത്രിക്കൊപ്പം മെട്രോയില്‍ യാത്ര ചെയ്യാന്‍ തനിക്ക് അനുമതിയുണ്ടായിരുന്നെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ പട്ടികയില്‍ തന്റെ പേരുണ്ടായിരുന്നു. പ്രോട്ടോകോള്‍ ലംഘനം നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും കുമ്മനം പറഞ്ഞു.
വിവാദം സൃഷ്ടിച്ച് മെട്രോ ഉദ്ഘാടനത്തിന്റെ പ്രഭ കെടുത്താന്‍ ഗൂഢാലോചന നടക്കുകയാണെന്ന് കുമ്മനം ആരോപിച്ചു. പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്യുന്നവരുടെ ലിസ്റ്റില്‍ തന്റെ പേരും ഉണ്ടായിരുന്നു. അതനുസരിച്ചാണ് പോയത്. അതുകൊണ്ടാണ് തന്നെ എസ്.പി.ജി തടയാതിരുന്നത്. തന്റെ യാത്രയ്ക്ക് കേരള പോലീസിന്റെയും എസ്.പി.ജിയുടെയും അനുവാദമുണ്ടായിരുന്നെന്നും കുമ്മനം പറഞ്ഞു.
പഞ്ചായത്ത് അംഗം പോലുമല്ലാത്ത കുമ്മനം രാജശേഖരന്‍ പ്രധാനമന്ത്രിക്കൊപ്പം മെട്രോ യാത്രയില്‍ കടന്നു കൂടിയത് സുരക്ഷാ വീഴ്ചയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. കുമ്മനത്തിന്റെ വിവാദ മെട്രോ യാത്ര സോഷ്യല്‍ മീഡിയയിലും വ്യാപക വിമര്‍ശനത്തിനിടയാക്കിയിരിക്കുകയാണ്.