Tuesday, January 21, 2025
HomeKeralaപ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബീഫ് ഫെസ്റ്റൊരുക്കി പ്രതിഷേധം

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബീഫ് ഫെസ്റ്റൊരുക്കി പ്രതിഷേധം

മെട്രോ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബീഫ് ഫെസ്റ്റൊരുക്കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. നാവികസേനാ വിമാനത്താവളത്തിനു പുറത്താണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കന്നുകാലി കശാപ്പിനും വില്‍പനക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പ്രതിഷേധിച്ചാണ് പ്രധാനമന്ത്രിക്കെതിരെ വ്യത്യസ്ത സമരം നടത്തിയത്.

വിമാനത്താവളത്തിനു പുറത്ത് ബീഫ് പാകം ചെയ്ത് ജനങ്ങള്‍ക്ക് വിളമ്പുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി

. കന്നുകാലി കശാപ്പിനെതിരെ കേന്ദ്രത്തിന്റെ നീക്കത്തില്‍ ഏറ്റവും കൂടുതല്‍ പ്രക്ഷോഭമുയര്‍ന്നത് കേരളത്തില്‍ നിന്നായിരുന്നു. ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തില്‍ കേന്ദ്രം ഇടപെടേണ്ടതില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. കേന്ദ്ര വിജ്ഞാപനം പിന്‍വലിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments