ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്ത തീരുമാനത്തിന് കോടതി സ്റ്റേ

jose-mani

ജോസ് കെ മാണിയെ കേരള കോൺഗ്രസ് എം ചെയർമാനായി തെരഞ്ഞെടുത്ത തീരുമാനം കോടതി സ്റ്റേ ചെയ്തു. തൊടുപുഴ മുൻസിഫ് കോടതിയുടേതാണ് നടപടി. തെരഞ്ഞെടുപ്പ് നടത്തുന്നതും കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. രണ്ടു സംസ്ഥാന കമ്മിറ്റി അംഗങ്ങൾ നൽകിയ പരാതിയിലാണ് കോടതിയുടെ വിധി. അതോടൊപ്പം ജോസ് കെ മാണി ചെയർമാന്റെ ഓഫീസ് കൈകാര്യം ചെയ്യുന്നതിനും കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.