Thursday, April 18, 2024
HomeCrimeഓണ്‍ലൈന്‍ കഞ്ചാവ് കടത്ത്;കര്‍ശനമായി നിരീക്ഷിക്കാന്‍ എക്‌സൈസ്

ഓണ്‍ലൈന്‍ കഞ്ചാവ് കടത്ത്;കര്‍ശനമായി നിരീക്ഷിക്കാന്‍ എക്‌സൈസ്

ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെയും ഓണ്‍ലൈന്‍ സേവനങ്ങളുടെയും മറവില്‍ വലിയതോതിലുള്ള ലഹരി മരുന്നുകളുടെ ഇടപാടുകള്‍ നടക്കുന്നതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. അതിനാല്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ എക്‌സൈസ് കമ്മിഷണര്‍ അനന്തകൃഷ്ണന്‍ ഐപിഎസ് നിര്‍ദേശം നല്‍കി.

ഓണ്‍ലൈനിലൂടെ നടക്കുന്ന ഇടപാടുകളുടെ മറവില്‍ നിരവധി ലഹരിവസ്തുക്കളാണ് കൈമാറ്റം ചെയുന്നത് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 400 ഗ്രാം ഹഷീഷ് ഓയില്‍, 2 കിലോ കഞ്ചാവ്, 6 ഗ്രാം എംഡിഎംഎ തുടങ്ങിയവ ഇതുവരെ കണ്ടെത്തി. ഓണ്‍ലൈന്‍ വഴി ഭക്ഷണം നല്‍കുന്ന ചില ആളുകളെ കഞ്ചാവ് കടത്തുന്നതിലൂടെ പിടികൂടിയ സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയതെന്ന് എക്‌സൈസ് കമ്മിഷണര്‍ അനന്തകൃഷ്ണന്‍ ഐപിഎസ് പറഞ്ഞു.
കഴിഞ്ഞ ദിവസം കോട്ടയത്ത് വെച്ച്‌ ഭക്ഷണ വിതരണത്തിന്റെ മറവില്‍ കഞ്ചാവ് കടത്തിയ സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവ് കേസില്‍ പിടിയിലായ ചിലരില്‍ നിന്നുമാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നത്. കഞ്ചാവ് കൈമാറുന്നതിനായി വാട്‌സ്‌ആപ് ആണ് മീഡിയമായി ഉപയോഗിച്ചിരുന്നത്. ഇതിനായി പ്രത്യേകം ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നു.

പിടിക്കപ്പെട്ട ആളുകളില്‍ പരിശോധന നടത്തിയപ്പോള്‍ കഞ്ചാവും കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി. 10 പേരെയാണ് ഇങ്ങനെ അറസ്റ്റ് ചെയ്തത്. കൂടാതെ ആവശ്യക്കാര്‍ക്ക് നല്‍കാന്‍ വേണ്ടി തയ്യാറാക്കി വെച്ചിരുന്ന ഏകദേശം 5 ഗ്രാം വീതമുള്ള 168 പാക്കറ്റുകളടക്കം 1.22 കിലോ കഞ്ചാവും പിടിച്ചെടുത്തു. അറസ്റ്റിലായ രണ്ട് പേര്‍ ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ഏജന്‍സിയില്‍ ജോലി ചെയ്യുന്നവരാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments