പശുവിനെ കൊന്നാല്‍ 14 വര്‍ഷം തടവുശിക്ഷയുള്ള രാജ്യത്ത് മനുഷ്യനെ കൊന്നാല്‍ രണ്ടു വര്‍ഷംമാത്രം ശിക്ഷ നിലനിൽക്കുന്നത് അരാജകത്വമാണെന്ന് ഡൽഹി കോടതി.
2008ല്‍ ഹരിയാനയില്‍ അമിതവേഗത്തിലെത്തിയ ബിഎംഡബ്ള്യു കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച കേസില്‍ വ്യവസായിയുടെ മകനെ രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ച വിധിയിലാണ് ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി സഞ്ജീവ് കുമാറിന്റെ പരാമര്‍ശം. മനുഷ്യജീവന്റെ വിലയുടെ നിസ്സാരത മനസ്സിലാക്കാന്‍ ഈ കോടതിവിധി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അയച്ചുകൊടുക്കണമെന്നും വിധിയില്‍ പറയുന്നു. ഹരിയാന സ്വദേശിയായ ഉത്സവ് ബാസിനാണ് തടവ് ശിക്ഷ ലഭിച്ചത്.
പശുവിനെ കൊന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ നാലും അഞ്ചും മുതല്‍ 14 വര്‍ഷംവരെ തടവുശിക്ഷ കിട്ടുന്ന രാജ്യത്ത് അശ്രദ്ധമായി വാഹനം ഓടിച്ച് ആള്‍ക്കാരെ കൊല്ലുന്നവര്‍ക്ക് രണ്ടുവര്‍ഷംമാത്രമാണ് തടവ്. കാറിടിച്ച് കൊല്ലപ്പെട്ട ബൈക്ക്യാത്രികന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും വിധിയുണ്ട്.