അബുദാബി കമ്പിനിയുടെ കൂറ്റന്‍ ഡോക്കിന്റെ ടഗില്‍ നിന്ന് സാറ്റലൈറ്റ് ഫോണ്‍ പിടിച്ചെടുത്തു

dock

അബുദാബി കമ്പിനിയുടെ കൂറ്റന്‍ ഡോക്കിനെ കെട്ടിവലിച്ചു കൊണ്ടുവരവെ വേര്‍പെട്ടു പോയ ടഗില്‍ നിന്ന് സാറ്റലൈറ്റ് ഫോണ്‍ പിടിച്ചെടുത്തു. ടഗിലെ ജീവനക്കാരില്‍നിന്നാണ് ഒരു സാറ്റലൈറ്റ് ഫോണ്‍ കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്. കൊല്ലം തുറമുഖത്ത് ടഗ് എത്തിച്ച ശേഷം കസ്റ്റംസ് സൂപ്രണ്ട് മോഹന്‍ സി.പിള്ളയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണു ഫോണ്‍ കണ്ടുകെട്ടിയത്. കോസ്റ്റല്‍ ഗാര്‍ഡ് ഇതു പരിശോധനയ്ക്കു വിധേയമാക്കും. ഇന്ത്യന്‍ തീരത്ത് ഉപയോഗിക്കാന്‍ പാടില്ലാത്തതാണ് ഈ സാറ്റലൈറ്റ് ഫോണ്‍. ഉപയോഗിച്ചിട്ടില്ലെങ്കില്‍ ഫോണ്‍ മടക്കി നല്‍കും.