Tuesday, March 19, 2024
HomeNationalതമിഴ്‌നാട് സ്വദേശികള്‍ ഐ എസ്ഇന്ത്യയിൽ സ്ഥാപിക്കാൻ ദുബായില്‍നിന്നു ധനസമാഹരണം...

തമിഴ്‌നാട് സ്വദേശികള്‍ ഐ എസ്ഇന്ത്യയിൽ സ്ഥാപിക്കാൻ ദുബായില്‍നിന്നു ധനസമാഹരണം നടത്തി

ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത 14 തമിഴ്‌നാട് സ്വദേശികള്‍ ഇന്ത്യയില്‍ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) യൂണിറ്റ് സ്ഥാപിക്കാനായി ദുബായില്‍നിന്നു ധനസമാഹരണം നടത്തിയെന്ന് വെളിപ്പെടുത്തല്‍. ഇവര്‍ക്ക് അല്‍ ഖായിദയുമായും യെമനിലെ ഭീകരസംഘടനയായ അന്‍സറുള്ളയുമായും ബന്ധമുണ്ടെന്ന് എന്‍ഐഎ വക്താക്കള്‍ അറിയിച്ചു. വഹാദത്ത് ഇ ഇസ്‌ലാം, ജമാഅത്ത് വഹാദത്ത് ഇ ഇസ്‌ലാം, അല്‍ ജിഹാദിയെ, ജിഹാദിസ്റ്റ് ഇസ്്‌ലാമിക് യൂണിറ്റ് എന്നീ പേരുകളിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.ആറു മാസത്തോളം യുഎഇ ജയിലില്‍ അടച്ചിരുന്ന ഇവരെ കഴിഞ്ഞയാഴ്ചയാണ് ഇന്ത്യയിലേക്കു നാടുകടത്തിയത്. തിങ്കളാഴ്ച എന്‍ഐഎ ഇവരെ ചെന്നൈ കോടതിയില്‍ ഹാജരാക്കി ജൂലൈ 25 വരെ റിമാന്‍ഡില്‍ വാങ്ങി. സംഘത്തില്‍ മിക്കവരും മാനേജ്‌മെന്റ് പ്രഫഷണലുകളാണെന്നും വര്‍ഷങ്ങളായി ദുബായില്‍ താമസക്കാരാണെന്നും അന്വേഷണസംഘം അറിയിച്ചു. ഒരാള്‍ 32 വര്‍ഷമായി ദുബായില്‍ താമസിക്കുകയാണ്. ഭീകരാക്രമണങ്ങള്‍ക്കായി വിദേശത്തുനിന്ന് ഇവര്‍ പണം സമാഹരിച്ചു. ഇന്ത്യന്‍ സര്‍ക്കാരിനെതിരെ പോരാട്ടം നടത്തി ഐഎസ് പ്രത്യയശാസ്ത്രം രാജ്യത്തു നടപ്പാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് എന്‍ഐഎ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.എസ്. പിള്ള പറഞ്ഞു.ഇവരെ ചോദ്യം ചെയ്യലിനു ശേഷം നാഗപട്ടണത്തുള്ള ഹരീഷ് മുഹമ്മദ്, ഹസന്‍ അലി എന്നിവരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. യുവാക്കളെ സംഘടനയിലേക്കു റിക്രൂട്ട് ചെയ്യുന്നത് ഹസന്‍ അലിയാണ്. ചാവേര്‍ ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്യുന്ന വിഡിയോകളും ഹസന്‍ പോസ്റ്റ് ചെയ്തിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments