ട്രെയിൻ യാത്രയ്ക്കിടെ എം എൽ എയ്‌ക്ക്‌ മർദ്ദനം

train

ട്രെയിന്‍ യാത്രയ്ക്കിടെ മര്‍ദനമേറ്റന്ന പരാതിയുമായി മധ്യപ്രദേശിലെ എംഎല്‍എ. സമാജ് വാദി പാര്‍ട്ടി എംഎല്‍എ ആയ സുനിലമിനാണ് മര്‍ദനമേറ്റത്. നിസാമുദ്ദീനില്‍ നിന്ന് മുള്‍ട്ടായിലേക്ക് പോവുകയായിരുന്ന ഗോണ്ട്വാന എക്‌സ്പ്രസിലെ എസി കോച്ചില്‍ വെച്ചായിരുന്നു സംഭവം..തിങ്കളാഴ്ച അര്‍ധരാത്രിയാണ് സംഭവം. ട്രെയിന്‍ ബിനയില്‍ എത്തിയപ്പോള്‍ ആരതി എന്ന യുവതിക്ക് ഒപ്പമുണ്ടായിരുന്ന ആള്‍ തന്നോട് മോശമായി പെരുമാറിയതായും മര്‍ദിച്ചതായും സുനിലം പരാതിയില്‍ പറയുന്നു. എന്നാല്‍ സംഭവം ടിക്കറ്റ് പരിശോധനക്കാരനോട് പറഞ്ഞെങ്കിലും ഇയാളുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്ന് സുനിലം പറഞ്ഞു. പിന്നീട് ട്രെയിന്‍ ഭോപ്പാലിലെത്തിയപ്പോള്‍ മര്‍ദിച്ചയാള്‍ അയാളുടെ സുഹൃത്തുക്കളെ വിളിച്ച്‌ റെയില്‍വേ സ്റ്റേഷനിലെത്താന്‍ പറഞ്ഞു. ഇവര്‍ തന്നെ കൊല്ലാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മനസിലായതോടെ വളരെ സാഹസികമായി ട്രെയിലെ ശുചിമുറിയില്‍ അഭയംപ്രാപിക്കുകയായിരുന്നുവെന്നും സുനിലം പറയുന്നു.