അബദ്ധവശാല്‍ റെയില്‍ പാളത്തിലേക്ക് തെന്നി വീഴുന്ന കുഞ്ഞിനെ രക്ഷിക്കുന്ന അമ്മയുടെ വീഡിയോ ആരുടേയും നെഞ്ചിടിപ്പ് ഏറ്റും. കുട്ടി രക്ഷപ്പെട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ പാളത്തില്‍ കൂടി ട്രെയിന്‍ വരുന്നതും കാണാം. സിഡ്‌നിയിലെ വെസ്റ്റ് റൈഡ് സ്‌റ്റേഷനില്‍ നിന്നാണ് കണ്ട് നില്‍ക്കുന്നവരുടെ ചങ്ക് ഇടിപ്പിക്കുന്ന ദൃശ്യങ്ങള്‍. സ്‌റ്റേഷനിലെ സിസിടിവിയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. മൂന്ന് ആണ്‍കുട്ടികളേയും കൊണ്ട് സ്‌റ്റേഷനിലെ ലിഫ്റ്റില്‍ നിന്ന് ഇറങ്ങി വരുന്നതിനിടെ ഒരു കുട്ടി ലിഫ്റ്റില്‍ കുടുങ്ങി പോകുന്നു. ഈ കുട്ടിയെ രക്ഷിക്കാന്‍ വേണ്ടി തിരിഞ്ഞ് ലിഫ്റ്റിന്റെ അടുത്തേക്ക് വരുമ്പോള്‍ കയ്യിലെ ചൈല്‍ഡ് കാരിയറില്‍ ഉള്ള കുട്ടിയുടെ കാര്യം ഒരു നിമിഷത്തേക്ക് മറന്നു പോകുന്നു. ടയറുകള്‍ ഉള്ള ചൈല്‍ഡ് കാരിയര്‍ ആയത് കൊണ്ട് തന്നെ മിനുസമുള്ള പ്രതലത്തില്‍ കൂടി ഉരുണ്ട് കുട്ടിയും കാരിയറും റെയില്‍ പാളത്തിലേക്ക് വീണു. ഉടന്‍ തന്നെ അമ്മ പാളത്തില്‍ ഇറങ്ങി മറ്റ് യാത്രക്കാരുടെ സഹായത്തോടെ കുട്ടിയെ രക്ഷപ്പെടുത്തി. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ പാളത്തിലേക്ക് ട്രെയിനും കടന്നു വരുന്ന ദൃശ്യങ്ങള്‍ ചങ്കിടപ്പോടയെ കാണുവാന്‍ കഴിയുള്ളൂ.