രക്ഷാപ്രവർത്തനത്തിനിടെ മരിച്ച അബ്‌ദുള്‍ റസാഖിന്റെ കുടുംബത്തെ സഹായിക്കാനൊരുങ്ങി നടന്‍ മോഹന്‍ലാല്‍

മോഹൻലാലിനെതിരെ മോശമായ പ്രചാരണം

മഴക്കെടുതിയില്‍ മുങ്ങിത്താണ കുട്ടികളെ രക്ഷപെടുത്തുന്നതിനിടെ വെള്ളത്തില്‍ വീണു മരിച്ച മലപ്പുറം കാരന്തൂര്‍ സ്വദേശി അബ്‌ദുള്‍ റസാഖിന്റെ കുടുംബത്തെ സഹായിക്കാനൊരുങ്ങി നടന്‍ മോഹന്‍ലാല്‍. മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന വിശ്വശാന്തി ഫൗണ്ടേഷനാണ് ഇതിനായി മുന്നിട്ടിറങ്ങുന്നത്. അദ്ദേഹം നിര്‍ദ്ദേശം നല്‍കിയതനുസരിച്ച്‌ വിശ്വശാന്തിയുടെ ഡയറക്ടറായ മേജര്‍ രവിയും സംഘവും മലപ്പുറത്തുള്ള റസാഖിന്റെ വീട് സന്ദര്‍ശിച്ചു.

അടിയന്തിര സഹായമായി റസാഖിന്റെ കുടുംബാങ്ങങ്ങള്‍ക്ക് ഇവര്‍ ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറുകയും ചെയ്തിരുന്നു. റസാഖിന്റെ ഒന്‍പതാം ക്ലാസിലും, പതിനൊന്നാം ക്ലാസിലും പഠിക്കുന്ന കുട്ടികളുടെ ബിരുദം വരെയുള്ള വിദ്യാഭ്യാസ ചിലവുകള്‍ ഫൗണ്ടേഷന്‍ ഏറ്റെടുക്കുമെന്നും മേജര്‍ രവി കുടുംബത്തെ അറിയിച്ചിട്ടുണ്ട്. റസാഖിന്റെ കുട്ടികളെ മോഹന്‍ലാല്‍ ഫോണിലൂടെ വിളിക്കുകയും ആശ്വാസവാക്കുകള്‍ പറയുകയും ചെയ്തിരുന്നു. പ്രളയത്തിനിടെയുള്ള രക്ഷാപ്രവര്‍ത്തനത്തിനിടെ മരണപ്പെട്ട കോഴിക്കോട്ടുകാരന്‍ ലിനുവിന്റെ കുടുംബത്തിനും മോഹന്‍ലാല്‍ സഹായവുമായി എത്തിയിരുന്നു.