റഷ്യയിലെ 11 പ്രവിശ്യകളില്‍ ബോംബ് സ്‌ഫോടന ഭീഷണിയുണ്ടായതിനെ തുടര്‍ന്ന് 21,000 പേരെ ഒഴിപ്പിച്ചു. 57 തവണയാണ് റഷ്യയിലെ ബസ് സ്റ്റേഷനുകളിലേക്കും, റെയില്‍വേ സ്റ്റേഷനുകളിലേക്കും മോസ്‌കോയിലെ റെഡ് സ്‌ക്വയറിലേക്കും ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്. ഇതിന്റെ ഉറവിടം കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലും മാളുകളിലും മറ്റു കെട്ടിടങ്ങളിലും ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഫോണിലൂടെ ഭീഷണി ലഭിച്ചിരിക്കുന്നത്. ഭീഷണിയുണ്ടായതിനെ തുടര്‍ന്ന് ഇവിടുങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.
റഷ്യയിലെ 11 പ്രവിശ്യകളില്‍ ബോംബ് ഭീഷണി സന്ദേശങ്ങള്‍
RELATED ARTICLES