Sunday, September 15, 2024
HomeNationalരാജ്കപൂർ സ്ഥാപിച്ച മുംബൈയിലെ സ്റ്റുഡിയോയില്‍ വന്‍ തീപിടിത്തം

രാജ്കപൂർ സ്ഥാപിച്ച മുംബൈയിലെ സ്റ്റുഡിയോയില്‍ വന്‍ തീപിടിത്തം

ആദ്യകാല ബോളിവുഡ് സൂപ്പർതാരം രാജ്കപൂർ സ്ഥാപിച്ച മുംബൈയിലെ ചെമ്പൂരിലുള്ള ആര്‍.കെ ഫിലിംസ് സ്റ്റുഡിയോയില്‍ വന്‍ തീപിടിത്തം. ഒരു സ്വകാര്യ ചാനലിന്‍റെ ഡാന്‍സ് റിയാലിറ്റി ഷോയ്ക്കു വേണ്ടി തയാറാക്കിയ സെറ്റിലാണ് തീപിടിത്തം ഉണ്ടായത്. സ്റ്റുഡിയോയുടെ ഒരു ഭാഗം പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അഗ്നിബാധയുണ്ടായത്. ചിത്രീകരണത്തിനായി തയ്യാറാക്കിയ സെറ്റിലെ വൈദ്യുതാലങ്കാരങ്ങളുടെ സംവിധാനത്തിലുണ്ടായ തകരാറാണ് തീപിടിത്തത്തിനു കാരണമായതെന്നാണ് സൂചന. സംഭവം നടക്കുമ്പോള്‍ സെറ്റില്‍ അണിയറ പ്രവർത്തകർ ആരും ഇല്ലാതിരുന്നതും അപകടത്തിന്‍റെ തീവ്രത കുറച്ചു. കൂടാതെ മിനിറ്റുകള്‍ക്കകം തന്നെ അഗ്‌നിശമന സേന സംഭവ സ്ഥലത്തെത്തിയതും വളരെ വേഗത്തിൽ തീപിടിത്തം നിയന്ത്രണ വിധേയമാക്കാൻ സാധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments