നാവികസേനയ്ക്കു വേണ്ടി ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്തിന്റെ ഹാര്‍ഡ് ഡിസ്ക് മോഷണം പോയതായി പരാതി. കൊച്ചിന് ഷിപ്പ് യാര്‍ഡിലാണു കപ്പലിന്റെ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഹാര്‍ഡ് ഡിസ്ക്കിനൊപ്പം അതിന്റെ ചില അനുബന്ധ ഉപകരണങ്ങളും കാണാതായി. കന്പ്യൂട്ടര് തകര്‍ത്തായിരുന്നു കവര്‍ച്ച. പരാതിയെത്തുടര്‍ന്നു സൗത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. 2009-ലാണ് കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ കപ്പലിന്റെ നിര്‍മാണം ആരംഭിച്ചത്. 2021-ല്‍ പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 20,000 കോടി രൂപയോളമാണ് കപ്പലിന്റെ നിര്‍മാണച്ചെലവ്.
നാവികസേനയ്ക്കു വേണ്ടി നിർമ്മിക്കുന്ന വിമാനവാഹിനി കപ്പലിന്റെ ഹാര്‍ഡ് ഡിസ്ക് മോഷണം പോയി
RELATED ARTICLES