പാ​ലാ​രി​വ​ട്ടം പാ​ല​ത്തി​ന്‍റെ ത​ക​ര്‍​ച്ച​യു​ടെ കാ​ര​ണം ……

sreedharan

പാ​ലാ​രി​വ​ട്ടം പാ​ല​ത്തി​ന്‍റെ ത​ക​ര്‍​ച്ച​യു​ടെ കാ​ര​ണം എ​ന്‍​ജി​നി​യ​ര്‍​മാ​രു​ടെ ധാ​ര്‍​മി​ക​ത ഇ​ല്ലാ​യ്മ​യെ​ന്ന് ഇ. ​ശ്രീ​ധ​ര​ന്‍. എ​ല്ലാ വ​ര്‍​ഷ​വും നി​ര​വ​ധി പേ​രാ​ണു രാ​ജ്യ​ത്ത് എ​ന്‍​ജി​നി​യ​ര്‍​മാ​രാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​ത്. അ​വ​ര്‍ പി​ന്നീ​ട് രാ​ജ്യ​ത്തോ​ടു ധാ​ര്‍​മി​ക​ത കാ​ട്ടു​ന്നി​ല്ല.

ക​ഴി​ഞ്ഞ വ​ര്‍​ഷ​ങ്ങ​ളി​ല്‍ രാ​ജ്യ​ത്ത് കെ​ട്ടി​ട​ങ്ങ​ള്‍ ത​ക​ര്‍​ന്ന് നി​ര​വ​ധി പേ​ര്‍ മ​രി​ച്ച സം​ഭ​വ​ങ്ങ​ളും ശ്രീ​ധ​ര​ന്‍ ഉ​ദാ​ഹ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി. കോ​ഴി​ക്കോ​ട്ട് എ​ന്‍​ജി​നി​യേ​ഴ്സ് ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ര്‍​ശം.