അക്രമ രാഷ്ട്രീയത്തിനെതിരെ നടന്ന ഏറ്റവും വലിയ ജനമുന്നേറ്റമാണ് ജനരക്ഷായാത്രയെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബി.ജെ.പിയുടെ ജനരക്ഷാ യാത്ര മുഖ്യമന്ത്രി പിണറായി വിജയനെ ഭയചകിതനാക്കിയെന്നും ഇതാണ് സോളാറിലെ നടപടികള്‍ മന്ദഗതിയിലാവാന്‍ കാരണമെന്നും അമിത് ഷാ വ്യക്തമാക്കി.
പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 13 ബി ജെ പി പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയത്. മുഖ്യമന്തിയുടെ നാട്ടിലാണ് ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകര്‍ക്ക് ജീവഹാനി ഉണ്ടായത്.ബി ജെ പി പ്രവര്‍ത്തകരെ കൊലചെയ്തതെന്തിനെന്ന് മുഖ്യമന്ത്രിക്ക് പറയാനാകുമോ. ഇതിന്റെ ധാര്‍മിക ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ബി ജെ പി- ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ ജീവന്‍ നഷ്ടപ്പെടുന്നതിനാലാണ് ജനരക്ഷാ യാത്ര വേണ്ടി വന്നത്. ബി.ജെ.പിയെ അക്രമത്തിലൂടെ അടിച്ചമര്‍ത്താന്‍ സാധിക്കില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.