ബിരിയാണി ലഭിക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട് ഹോട്ടലില്‍ സീരിയല്‍ നടിയുടെയും സംഘത്തിന്റെയും പരാക്രമം. ഹോട്ടലില്‍ രണ്ട് മണിക്കൂറോളം ബഹളം വെച്ച രണ്ട് സ്ത്രീകളടക്കം നാല് പേരെ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശുര്‍ കുന്നം കുളം പൂനഞ്ചേരി വീട്ടില്‍ അനു ജൂബി (23), നടിയുടെ സുഹൃത്തുക്കളായ മംഗലാപുരം ബന്തര്‍ സോണ്ടിഹത്തലു സ്വദേശിനി മുനീസ (21) എറണാകുളം പാലാരിവട്ടം ആലിഞ്ഞല മൂട്ടില്‍ നവാസ്, പുവാട്ടുപറമ്പ് സ്വദേശി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് ‘റഹ്മത്ത്’ ഹോട്ടലിലാണ് സംഭവം. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചോടെ ഹോട്ടലില്‍ എത്തിയ നടിയുള്‍പ്പെടുന്ന സംഘം വെയിറ്ററോട് മട്ടണ്‍ ബിരിയാണി ആവശ്യപ്പെട്ടു. മട്ടണ്‍ ബിരിയാണി തീര്‍ന്നുപോയെന്ന് വെയിറ്റര്‍ അറിയിച്ചതോടെ ഇവര്‍ കയര്‍ക്കുകയായിരുന്നു. സീരിയല്‍ നടിയും മുനീസയും ചേര്‍ന്ന് ഹോട്ടല്‍ ജീവനക്കാരനെ കൈയേറ്റം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഹോട്ടലുടമ പോലീസില്‍ വിവരമറിയിച്ചു.ടൗണ്‍ പോലീസ് എത്തി നാലുപേരെയും അറസ്റ്റുചെയ്തു. ഇവരില്‍ ഒരാള്‍ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ വ്യക്തമായി. കേസ് രജിസ്റ്റര്‍ ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയെച്ചെന്ന് ടൗണ്‍ പൊലീസ് അറിയിച്ചു.
ബിരിയാണി ലഭിക്കാത്തതിനാൽ സീരിയല്‍ നടിയും കൂട്ടരും ഹോട്ടലിൽ അടിയുണ്ടാക്കി
RELATED ARTICLES