Friday, April 19, 2024
HomeInternationalയൂട്യൂബ് നിശ്ചലമായി ! ക്ഷമാപണവുമായി ഗൂഗിൾ രംഗത്ത്

യൂട്യൂബ് നിശ്ചലമായി ! ക്ഷമാപണവുമായി ഗൂഗിൾ രംഗത്ത്

യൂട്യൂബ് നിശ്ചലമായി! ക്ഷമാപണവുമായി ഗൂഗിൾ രംഗത്ത്. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ഇൻറർനെറ്റ് വീഡിയോ ഷെയറിംഗ് വെബ്സൈറ്റാണ് ഒരു മണിക്കൂറോളം താറുമാറായത്. അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചവർക്കെല്ലാം സൈറ്റ് തകരാറിലാണ് എന്ന സന്ദേശമായിരുന്നു കാണാന്‍ കഴിഞ്ഞത്. 500 ഇന്റേര്‍ണല്‍ സെര്‍വര്‍ എറര്‍’ എന്ന മെസേജാണ് പലര്‍ക്കും ലഭിച്ചിരിക്കുന്നത്. രണ്ടര മണിക്കൂറുകള്‍ക്ക് ശേഷമാണ് തകരാറുകൾ പൂർണ്ണമായി പരിഹരിച്ചത് ബുധനാഴ്ച രാവിലെയാണ് യു ട്യൂബ് ലോകമെമ്പാടും പ്രവര്‍ത്തനരഹിതമായത്. ഇതിനിടെ യൂട്യൂബ് വിൻഡോ പരസ്പരം പങ്ക് വെച്ച #YouTubeDOWN എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങായി.
‘യൂ ട്യൂബ്, യൂ ട്യൂബ് ടിവി, യൂ ട്യൂബ് മ്യൂസിക് എന്നിവയിലേക്ക് പ്രവേശിക്കാനാവുന്നില്ലെന്ന വിവരം കൈമാറിയതിന് നന്ദി. പ്രശ്‌നം പരിഹരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌. തകരാര്‍ മാറിക്കഴിഞ്ഞാല്‍ ഉടന്‍ നിങ്ങളെ അറിയിക്കുന്നതാണ്. ഇതുമൂലം നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഞങ്ങള്‍ക്ഷമ ചോദിക്കുന്നു’- യൂ ട്യൂബ് അധികൃതര്‍ ട്വീറ്റ് ചെയ്തു. ഓരോ മിനിറ്റിലും 100 മണിക്കൂർ ഉള്ളടക്കം അപ്ലോഡുചെയ്യുന്ന സ്ട്രീമിംഗ് വെബ്സൈറ്റിന്റെ സേവനം ലോകവ്യാപകമായ തടസ്സപ്പെട്ടതിൽ ആശങ്കയിലാണ് ബഹുഭൂരിപക്ഷവും.

2005 ഫെബ്രുവരിയിൽ പേപ്പാൽ എന്ന ഇ-വ്യാപാര കമ്പനിയിൽ ജോലി ചെയ്തിരുന്ന ചുരുക്കം ചിലയാളുകൾ ചേർന്നാണു യൂട്യൂബിനു ജന്മം നൽകിയത് . കാലിഫോർണിയയിലെ സാൻ ബ്രൂണൊ അസ്ഥാനമാക്കി പ്രവർത്തനമാരംഭിച്ച ഈ വെബ് സേവന കമ്പനി അഡോബ് ഫ്ലാഷ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണു പ്രധാനമായും പ്രവർത്തിച്ചുകൊണ്ടിരുന്നത്. അതേസമയം വീഡിയോ വെബ്സൈറ്റ് ഭീമൻ ഡൗണാകാന്‍ ഉണ്ടായ കാരണം യൂട്യൂബ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വീഡിയോകള്‍ കാണാനോ അപ്ലോഡ് ചെയ്യാനോ സാധിക്കുന്നില്ലെന്ന് ലോകമെമ്പാടും ഉപയോഗാതാക്കള്‍ പരാതിപ്പെട്ടു . വീഡിയോ ഭീമമന്മാര്‍ക്ക് എന്ത് സംഭവിച്ചുവെന്ന സംശയത്തിലാണ് സകലരും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments