Saturday, April 20, 2024
HomeKeralaശബരിമല സ്ത്രീപ്രവേശനം;പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറി,നാളെ ഹർത്താൽ

ശബരിമല സ്ത്രീപ്രവേശനം;പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറി,നാളെ ഹർത്താൽ

ശബരിമല: കടുത്ത സംഘർഷങ്ങളും ആക്രമണങ്ങളും

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു കടുത്ത സംഘർഷങ്ങളും ആക്രമണങ്ങളും. പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറി. സമാധാന സമരം എന്ന പേരില്‍ സംഘ പരിവാര്‍ സംഘടനകള്‍ നിലയ്ക്കലിലടക്കം വലിയ തോതിലുള്ള അക്രമം നടത്തിയിരുന്നു.

ന്യൂസ് ചാനലുകളുടെ വാഹനങ്ങൾ തല്ലി തകര്‍ത്തു

അയ്യപ്പഭക്തര്‍ക്ക് നേരെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും പൊലീസിനെതിരെയും ശക്തമായ കല്ലേറടക്കമായിരുന്നു സംഘപരിവാര്‍ ഗുണ്ടകള്‍ നടത്തിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.രാവിലെ മുതല്‍ തന്നെ നിലയ്ക്കലിലേക്കെത്തിയിരുന്ന നിരവധി വാഹനങ്ങളാണ് പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നത്. മാധ്യമ സംഘത്തിന്റെയും പൊലീസിന്റെയും വാഹനമടക്കം തല്ലിത്തകര്‍ക്കുകയായിരുന്നു. അക്രമികള്‍ ന്യൂസ് ചാനലുകളുടെ വാഹനങ്ങൾ തല്ലി തകര്‍ത്തു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റ ശ്രമവുമുണ്ടായി. നിലയ്ക്കലില്‍ എത്തിയ അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ക്ക് നേരെയും അതിക്രമമുണ്ടായി.

വനിതാ ഉദ്യോഗസ്ഥരെ സമരക്കാര്‍ തടഞ്ഞു 

രാവിലെ ശബരിമല അവലോകന യോഗത്തില്‍ പങ്കെടുക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥരെയും സമരക്കാര്‍ തടഞ്ഞിരുന്നു. യോഗത്തിനെത്തിയ സിവില്‍ സപ്ലൈസിലെ രണ്ട് വനിതാ ഉദ്യോഗസ്ഥരെയാണ് ഗാര്‍ഡ് റൂമിന് മുന്നില്‍ ആര്‍എസ്‌എസുകാര്‍ തടഞ്ഞത്. അതേസമയം, സമരം ചെയ്ത അയ്യപ്പ ധര്‍മ സേന പ്രവര്‍ത്തകരെ പൊലീസ് നീക്കം ചെയ്തു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, തന്ത്രികുടുംബാംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് പൊലീസ് നീക്കം ചെയ്തത്. ശബരിമല ദര്‍ശനത്തിന് ആന്ധ്രയില്‍ നിന്നെത്തിയ യുവതിയെയും കുടുംബത്തെയും ഇവര്‍ തടഞ്ഞിരുന്നു. ഇവരെ പമ്പയ്ക്കപ്പുറത്തേക്കു പൊലീസ് കടത്തിവിട്ടെങ്കിലും പ്രതിഷേധക്കാര്‍ പിന്നാലെയെത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിഷേധക്കാരെ പൊലീസ് നീക്കം ചെയ്തത്.

കര്‍ശന നടപടിയെടുക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി

വിശ്വാസികളെ തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി. ഇതിനിടെ, ചേര്‍ത്തല സ്വദേശിയെ തടഞ്ഞ സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന 50 ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

വ്യാ​ഴാ​ഴ്ച ഹ​ര്‍​ത്താ​ലെ​ന്ന് ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി

അതേസമയം ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി വ്യാ​ഴാ​ഴ്ച ഹ​ര്‍​ത്താ​ലി​നു ആ​ഹ്വാ​നം ന​ല്‍​കി. സ​മ​ര​ത്തി​നെ​തി​രെ ഉ​ണ്ടാ​യ പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ​യാ​ണ് ഹ​ര്‍​ത്താ​ലെ​ന്ന് ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി വ്യക്തമാക്കി . നേ​ര​ത്തെ ശ​ബ​രി​മ​ല സം​ര​ക്ഷ​ണ​സ​മി​തി ഹ​ര്‍​ത്താ​ലി​നു ആ​ഹ്വാ​നം ന​ല്‍​കി​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി 12 മു​ത​ല്‍ വ്യാ​ഴാ​ഴ്ച രാ​ത്രി 12 വ​രെ​യാ​ണ് ഹ​ര്‍​ത്താ​ല്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്ത​ണ​മെ​ന്നാ​യി​രു​ന്നു സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ആ​വ​ശ്യം. ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന​ത്തി​നെ​തി​രേ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ല്‍ ബു​ധ​നാ​ഴ്ച വ്യാ​പ​ക അ​ക്ര​മ​മാ​ണ് അ​ര​ങ്ങേ​റി​യ​ത്. നി​ല​യ്ക്ക​ലി​ലും പമ്പ​യി​ലു​മാ​ണ് വ്യാ​പ​ക അ​ക്ര​മ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. മാ​ധ്യ​മ വാ​ഹ​ന​ങ്ങ​ള്‍​ക്കു നേ​രെ​യും വ്യാ​പ​ക ക​ല്ലേ​റും അ​ക്ര​മ​വു​മാ​ണ് അ​ര​ങ്ങേ​റി​യ​ത്. കെ​എ​സ്‌ആ​ര്‍​ടി​സി ബ​സി​ന് നേ​രെ​യും അ​ക്ര​മ​മു​ണ്ടാ​യി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments