Friday, March 29, 2024
HomeKeralaജോളിയുടെ മുഖത്തെ ഷാള്‍ ബലമായി നീക്കാന്‍ ശ്രമം; യുവാവ് കസ്റ്റഡിയിൽ

ജോളിയുടെ മുഖത്തെ ഷാള്‍ ബലമായി നീക്കാന്‍ ശ്രമം; യുവാവ് കസ്റ്റഡിയിൽ

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ മുഖത്തുണ്ടായിരുന്ന തുണി ബലമായി നീക്കാന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍. പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുന്നതിനിടെ ശാരീരിക ബുദ്ധിമുട്ടു തോന്നിയ ജോളിയെ കൊയിലാണ്ടി ആശുപത്രിയിലെത്തിച്ചപ്പോഴാണ് സംഭവം.

ആശുപത്രിയില്‍ നിന്ന് മടങ്ങിയപ്പോള്‍ കക്കഞ്ചേരി സ്വദേശി ഷാജുവാണ് ജോളിയുടെ ഷാള്‍ മാറ്റാന്‍ നോക്കിയത്. ഫോട്ടോയെടുക്കാന്‍ ശ്രമിക്കവേയാണ് ജോളി മുഖം മറച്ചത്. ഷാജുവിനെ കൊയിലാണ്ടി പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്.

അതേസമയം നെടുങ്കണ്ടത്തെ കോളജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്ന ജോളി അവസാന വര്‍ഷ പരീക്ഷ എഴുതിയിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തി. എന്നാല്‍ പാലായിലെ പാരലല്‍ കോളജില്‍ ബികോമിന് ചേര്‍ന്നിരുന്നു. പ്രീഡിഗ്രി ജയിക്കാത്ത ജോളി ബികോമിന് ചേര്‍ന്നത് എങ്ങനെയാണെന്ന അന്വേഷണത്തിലാണ് പൊലീസ്.

വിവാഹം കഴിഞ്ഞ് കൂടത്തായിലെത്തിയ ജോളി വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞത് താന്‍ എംകോം ബിരുദധാരിയാണെന്നായിരുന്നു. പ്രീഡിഗ്രി തേര്‍ഡ് ഗ്രൂപ്പില്‍ ആദ്യം ചേര്‍ന്ന ജോളി പിന്നീട് സെക്കന്റ് ഗ്രൂപ്പിലേക്ക് മാറി.

ശരാശരിയില്‍ താഴെ പഠനക്കാരി മാത്രമായിരുന്നു ജോളിയെന്ന് സഹപാഠികള്‍ ഓര്‍മിക്കുന്നു. പഠനം പൂര്‍ത്തീകരിക്കുന്നതിനു മുന്‍പുതന്നെ ജോളി കോളജില്‍നിന്നു പുറത്തായതായാണ് 1988-90 അധ്യയന വര്‍ഷത്തില്‍ ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്. പിന്നീട് 1991-94 കാലഘട്ടത്തില്‍ പാലായിലെ പാരലല്‍ കോളജില്‍ ബി. കോമിനു ചേര്‍ന്നുവെന്നാണ് വിവരം.

അതേസമയം കോളജില്‍ കുറച്ചുകാലം പോയെങ്കിലു ബിരുദവും ജോളി പൂര്‍ത്തിയാക്കിയിട്ടില്ല. യൂനിവേഴ്സിറ്റി രജിസ്ട്രേഷന് ടി.സി വേണമെന്നിരിക്കേ, ഇതുവരെ നെടുങ്കണ്ടം കോളജില്‍ നിന്ന് ജോളി ടി.സി പോലും വാങ്ങിയിട്ടില്ല.

പാലായിലെ ഒരു പ്രമുഖ എയ്ഡഡ് കോളജിലാണ് പഠിച്ചത് എന്നാണു ജോളി നാട്ടില്‍ പറഞ്ഞിരുന്നത്. നാല് ദിവസത്തോളമായി കൂടത്തായി കൊലക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിലെ ഒരു വിഭാഗം കട്ടപ്പന, നെടുങ്കണ്ടം, പാലാ മേഖലകളില്‍ നടത്തിയ പരിശോധനയിലാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. ബി. കോം ബിരുദം നേടി എന്നു ജോളി പറയുമ്പോഴും അതുള്‍പ്പെടെയുള്ള വിദ്യാഭ്യാസ രേഖകള്‍ കണ്ടെത്താന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല.

കോഴിക്കോട് എന്‍.ഐ.ടിയിലെ അധ്യാപികയെന്ന് പറഞ്ഞു നടക്കുമ്പോള്‍ എം.കോമിന്റെയും നെറ്റ് പാസായതിന്റെയും സര്‍ട്ടിഫിക്കറ്റുകള്‍ ജോളി വ്യാജമായി ഉണ്ടാക്കിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments