Friday, October 11, 2024
HomeNationalമോദിയുടെ പ്രസംഗങ്ങളില്‍ എറ്റവും കൂടുതല്‍ 'ഞാന്‍' എന്ന വാക്കാണെന്ന് പഠന റിപ്പോർട്ട്

മോദിയുടെ പ്രസംഗങ്ങളില്‍ എറ്റവും കൂടുതല്‍ ‘ഞാന്‍’ എന്ന വാക്കാണെന്ന് പഠന റിപ്പോർട്ട്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളില്‍ എറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഞാന്‍ എന്ന വാക്കാണെന്ന് പഠന റിപ്പോർട്ട്. 2019ലെ തിരഞ്ഞെടുപ്പ് വേളയില്‍ മോദി ഒരു മാസത്തിനിടെ 32 മണിക്കൂറാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രസംഗിച്ചത്. ഇതില്‍ ഞാന്‍, എൻറെ, എനിക്ക് തുടങ്ങിയ പദങ്ങളാണ് മുഴച്ചു നിന്നതെന്ന് മിച്ചിഗണ്‍ സര്‍വകലാശാലയിലെ കമ്മ്യുണിക്കേഷന്‍ സ്‌കോളറായ സ്വപ്നില്‍ റായ് നടത്തിയ പഠനം വ്യക്തമാക്കുന്നു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയെ അവഗണിച്ചുള്ള പ്രചാരണ തന്ത്രങ്ങളും ഭരണ തീരുമാനങ്ങളുമാണ് പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി സ്വീകരിച്ചിരുന്നത്. സമാനമായതോ അതിനെക്കാള്‍ തീവ്രമായതോ ആയ തന്‍ പ്രമാണിത്തമാണ് മോദി പ്രകടിപ്പിക്കുന്നത്. ഇത്തരം പ്രവണതകള്‍ തുടര്‍ന്നാല്‍ ഇന്ന് കോണ്‍ഗ്രസ് നേരിടുന്ന അവസ്ഥയാകും ബിജെപിയേയും കാത്തിരിക്കുന്നതെന്ന് റിപോര്‍ട്ട് അടിവരയിടുന്നു.

ഇന്ദിരാഗാന്ധിക്കുശേഷം രണ്ട് ദശാബ്ദത്തോളം കോണ്‍ഗ്രസ് ഇന്ത്യ ഭരിച്ചിരുന്നെങ്കിലും പാര്‍ട്ടി നേതാക്കള്‍ക്ക് മുന്നില്‍ നിന്ന് നയിക്കാന്‍ കഴിഞ്ഞിരുന്നില്ല. സമാന ഗതിയാകും ബിജെപിക്കായി കാലം കാത്തുവയ്ക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സമാനമായ തന്‍പ്രമാണിത്ത നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.

ഉത്തര്‍പ്രദേശിലെ ബന്ധയില്‍ ഏപ്രില്‍ 25ന് നടന്ന 42 മിനിറ്റ് തെരഞ്ഞെടുപ്പ് റാലിയില്‍ 30 തവണയാണ് മോദി ഞാന്‍, എന്റെ എന്നീ പദങ്ങള്‍ ഉപയോഗിച്ചത്. തന്റെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തുന്നതിനും മറ്റുള്ളവരുടെ വിമര്‍ശനങ്ങളോടുള്ള ഭയവുമാണ് ഈ പദങ്ങള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവരുടെ സ്വഭാവമെന്നാണ് മനശാസ്ത്ര വിദഗ്ധരെ ഉദ്ധരിച്ച് സ്വപ്നില്‍ റായിയുടെ റിപോര്‍ട്ട് അടിവരയിടുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments