3 വര്‍ഷം മുൻപ് മരിച്ച സുഹൃത്തുക്കളായ വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ അവയവ മാഫിയയുടെ ഇടപെടല്‍ ആരോപിച്ച് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി.
മകന്റെ മരണം സംബന്ധിച്ചു 2 വര്‍ഷം കൊണ്ട് ശേഖരിച്ച രേഖകളും ചിത്രങ്ങളും തെളിവായി ഉയര്‍ത്തിക്കാട്ടിയാണ് നജീബുദ്ദീന്റെ പിതാവ് ഉസ്മാന്‍ മരണം കൊലപാതകമാണെന്ന് ആരോപിക്കുന്നത്.
അപകട സമയത്തു ശരീരത്തില്‍ ഇല്ലാതിരുന്ന മുറിവുകള്‍ പിന്നീട് കണ്ടെത്തിയതോടെ മകന്റെ മരണം ജോസഫ് ചലച്ചിത്രം മോഡലില്‍ അവയവ മാഫിയ നടത്തിയ കൊലപാതകമാണെന്നാരോപിച്ച് നജീബുദ്ദീനിന്റെ പിതാവ് മൂത്തേടത്ത് ഉസ്മാന്‍ രംഗത്തെത്തുകയായിരുന്നു.