അഫ്ഗാനിസ്ഥാന്റെ സ്പിന്‍ മാന്ത്രികന്‍ റാഷിദ് ഖാന്റെ ത്രസിപ്പിക്കുന്ന ഗൂഗ്ലിയില്‍ വിക്കറ്റു രണ്ടു കഷ്ണമായ വീഡിയോയാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ചിറഅറഗോങ് വികിന്‍സിന്റെ ദില്‍ഷന്‍ മുനവീരക്കെതിരെയാണ് കോമിളാ വിക്‌ടോറിയന്‍സിന്റെ താരം റാഷിദ് ഖാന്റെ പ്രകടനം. റാഷിദ് എറിഞ്ഞ ഗൂഗ്ലിളി മുനവീര ആഞ്ഞടിക്കാന്‍ ശ്രമിച്ചെങ്കിലും പന്ത് കുത്തി തിരിഞ്ഞ് മിഡില് സ്റ്റംമ്പ് രണ്ടായി ഒടിയുകയായിരുന്നു. മത്സരത്തില്‍ റാഷിദ് ഖാന്റെ ടീം വിജയക്കുകയും ചെയ്തു.റാഷിദ് ഖാന്റെ ത്രസിപ്പിക്കുന്ന ഗൂഗ്ലിയുടെ വീഡിയോ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലാണ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സിന്റെ താരമായ റാഷിദ് ഖാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ സുപരിചിതമനായ കളിക്കാരനാണ്. 17-ാം വയസ്സില്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ താരം 2016 ടി-20 ലോകകപ്പില്‍ ഏഴുകളി കളികളില്‍ നിന്നായി 11 വിക്കറ്റുമായി വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്താണ് ഫിനീഷ് ചെയ്തത്.ഐ.സി.സി ടി-20 റാങ്കിങില്‍ മൂന്നും ഏകദിന റാങ്കിങില്‍ ഒമ്പതാമാണ് അഫ്ഗാന്‍ താരത്തിന്റെ സ്ഥാനം.