ഡമോക്രാറ്‌റിക് പാര്‍ട്ടിയുടെ തീവ്ര ഇടതുപക്ഷ നിലപാടില്‍ പ്രതിഷേധിച്ചു ടെക്‌സസ് ജനപ്രതിനിധി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക്

ഓസ്റ്റിന്‍: ഡമോക്രാറ്‌റിക്ക് പാര്‍ട്ടിയും, ബൈഡന്‍ ഭരണകൂടവും സ്വീകരിച്ചിരിക്കുന്ന തീവ്ര ഇടതുപക്ഷ നിലപാടുകളില്‍ പ്രതിഷേധിച്ചും, പോലീസ് ഡിഫണ്ടു ചെയ്യുന്നതിനും, യു.എസ്. മെക്‌സിക്കോ സതേണ്‍ ബോര്‍ഡറില്‍ അനിയന്ത്രിതമായ അഭയാര്‍ത്ഥി പ്രവാഹവും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിലും പ്രതിഷേധിച്ചു ഡമോക്രാറ്റിക് പാര്‍ട്ടി വിടുന്നതിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനും തീരുമാനിച്ചതായി നവംബര്‍ 15 തിങ്കളാഴ്ച വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

റിപ്പബ്ലിക്കന്‍ സംസ്ഥാനമായ ടെക്‌സസ്സില്‍ 2020 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 17 പോയിന്റിലധികം നേടിയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ റയണ്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പരാജയപ്പെടുത്തിയത്.

അടുത്തവര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ സൗത്ത് ടെക്‌സസ് സീറ്റില്‍ നിന്നും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പോലീസിനെ ഡിഫണ്ടിംഗ് ചെയ്യുന്നതിനുള്ള തീരുമാനം ഓയില്‍ ഗ്യാസ് ഇന്‍ഡസ്ട്രിയെ തകര്‍ക്കുമെന്നും, അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ ജീവിതം അപകടത്തിലാക്കുമെന്നും റയണ്‍ കൂട്ടിചേര്‍ത്തു.

ഗവര്‍ണ്ണര്‍ എബട്ടും, ഹൗസ് സ്പീക്കര്‍ ഡേഡ്ഫിലാനും ഫ്‌ളോര്‍സ് വില്ലിയില്‍ നടന്ന റയണിന്റെ പ്രഖ്യാപനസമയത്ത് കൂടെയുണ്ടായിരുന്നു. റയണുമായി ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ട് പറഞ്ഞു.