പാക്കിസ്ഥാനിൽ ക്രിസ്ത്യൻ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു

pakisthan blast

പാക്കിസ്ഥാനിൽ ക്രിസ്ത്യൻ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റു. ക്വറ്റ സർഗൂണ്‍ റോഡിലെ മെതെഡിസ്റ്റ് പള്ളിയിലാണ് സ്ഫോടനമുണ്ടായത്. ഞായറാഴ്ച പ്രാർഥന നടക്കുന്ന സമയത്ത് രണ്ട് ചാവേറുകൾ പള്ളിയിലേക്ക് ഇരച്ചുകയറി സ്ഫോടനം നടത്തുകയായിരുന്നു. സംഭവം നടക്കുന്പോൾ നൂറിലധികം പേർ പള്ളിയിലുണ്ടായിരുന്നതായാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.