ക്രിക്കറ്റ് താരം മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മഞ്ചേശ്വരത്ത് അണ്ടര്‍ ആം ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ ശനിയാഴ്ചയായിരുന്നു സംഭവം. 20 കാരനായ പത്‌നാഭയാണ് മരിച്ചത്. ഉപ്പള സ്വദേശി നാരായണയുടെ മകനാണ്. കളിക്കിടെ യുവാവ് ഗ്രൗണ്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ സഹകളിക്കാരും അധികൃതരും ചേര്‍ന്ന് യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.മിയാപദവ് സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു മത്സരം. ദേരംബാല ടീമിനുവേണ്ടിയാണ് പത്മനാഭ കളിക്കിറങ്ങിയത്. ബൗള്‍ ചെയ്യാന്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പ് ഇയാള്‍ തളര്‍ന്നുവീഴുകയായിരുന്നു. അതേസമയം മതിയായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ മത്സരം സംഘടിപ്പിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.