Saturday, April 20, 2024
HomeCrimeരാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ തെറ്റിച്ചു;വീണ്ടും അറസ്റ്റിൽ

രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ തെറ്റിച്ചു;വീണ്ടും അറസ്റ്റിൽ

രാഹുൽ ജാമ്യവ്യവസ്ഥ തെറ്റിച്ചു.അയ്യപ്പ ധര്‍മ്മ സേന അദ്ധ്യക്ഷന്‍ രാഹുല്‍ ഈശ്വറിനെ വീണ്ടും അറസ്റ്റ് ചെയ്യുകയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കയുമാണ് . തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തത്. ചൊവ്വാഴ്ച കോടതി രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കും.
തുലാമാസ പൂജ സമയത്ത് ശബരിമലയില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ രാഹുലിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ലഭിച്ച ജാമ്യമാണ് വ്യവസ്ഥകള്‍ ലംഘിച്ചതിന് കോടതി ശനിയാഴ്ച റദ്ദാക്കിയത്. രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, കോടതി അനുമതി ഇല്ലാതെ ശബരിമലയില്‍ പ്രവേശിക്കരുത് തുടങ്ങിയ ഒന്‍പത് വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഇത് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ട പൊലീസ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ജാമ്യം റദ്ദാക്കിക്കൊണ്ട് കോടതി ഉത്തരവിറക്കിയത്.
ഹിന്ദു മഹാസഭയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ രാഹുല്‍ ഈശ്വറിനെ പാലക്കാട് റസ്റ്റ് ഹൗസിൽ നിന്നാണു പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം പൊലീസ് വ്യക്തി വിരോധം തീര്‍ക്കുകയാണെന്നും തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചിരുന്നു. ഏതാനും മണിക്കൂറുകള്‍ താമസിച്ച്‌ പൊലീസ് സ്‌റ്റേഷനില്‍ ഒപ്പിടാനെത്തിയതാണ് വ്യവസ്ഥ ലംഘിച്ചെന്ന് പൊലീസ് പറയുന്നതെന്ന് രാഹുല്‍ ആരോപിച്ചു. ഡല്‍ഹിയില്‍ പരിപാടിക്ക് പോയി തിരിച്ച്‌ വന്ന ഫ്‌ളൈറ്റ് വൈകിയത് കൊണ്ടാണ് ഒപ്പിടാന്‍ കൃത്യസമയത്ത് എത്താന്‍ സാധിക്കാതെ പോയതെന്നും രാഹുല്‍ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments