Friday, October 11, 2024
HomeInternationalവർണ്ണ വിസ്മയമൊരുക്കി മ്യൂസിക് ഐഡൽ 2019

വർണ്ണ വിസ്മയമൊരുക്കി മ്യൂസിക് ഐഡൽ 2019

റിയാദ്: റിയാദ് ടാക്കീസ്, കെ 7 സ്റ്റുഡിയോസ് , F6 മീഡിയ എന്നിവർ ചേർന്നൊരുക്കിയ മ്യൂസിക് ഐഡൽ 2019 റിയാദ് എക്സിറ്റ് പതിനെട്ടിലെ നോഫാ ഓഡിറ്റോറിയത്തിൽ അരങ്ങേറി. ഇന്ത്യൻ മ്യൂസിക് ഐഡൽ ഫൈനലിസ്റ്റ്  വൈഷ്ണവ് ഗിരീഷ്, സൗദി ഗായകൻ അഹ്മദ് സുൽത്താൻ മൈമാനി എന്നിവർ മുഖ്യ ആകർഷകങ്ങളായിരുന്നു . സംഗീതത്തിന്റെ അലയൊലികൾ  ആസ്വാദകരുടെ മനം നിറച്ച സംഗീത രാവിനൊപ്പം വൈദേഹി നൃത്തവിദ്യാലയത്തിലെ രശ്മി വിനോദിന്റെ നേതൃത്തിലുള്ള കലാകാരികൾ, ഹരിഷ്മ തുടങ്ങിയവർ അവതരിപ്പിച്ച ഡാൻസുകളും,റൻസിലിന്റെ സാഹസികത നിറഞ്ഞ ഫയർ ഡാൻസും പ്രോഗ്രാമിനെ കൂടുതൽ മികവുറ്റതാക്കി. റിയാദിലെ പ്രമുഖ വ്യക്തിത്വങ്ങളടങ്ങിയ പ്രൗഢ ഗംഭീരമായ സദസ്സ് പ്രോഗ്രാം കൺവീനർ നൗഷാദ് ആലുവയുടെ ആമുഖത്തിൽ ആരംഭിച്ച സാംസ്കാരിക സമ്മേളനം റിയാദ്ടാക്കീസ് പ്രസിഡന്റ് അരുൺ പൂവാർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാമിന്റെ മുഖ്യ സ്പോൺസർ ഐസോണിക് മാർക്കറ്റിങ് മാനേജർ ഹൈദർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഡയറക്‌ടർ ശങ്കർ കേശവൻ, പ്രോഗ്രാം കോഡിനേറ്റർ ഷൈജു പച്ച, F6 മീഡിയ കോഡിനേറ്റർ അഭിലാഷ് മുതലായവർ, മ്യൂസിക് ഐഡൽ 2019 വിജയത്തിലെത്താൻ പ്രവർത്തിച്ചവർക്ക് ആശംസകൾ നേർന്ന് കൊണ്ട് സംസാരിച്ചു. STC PAY കൺട്രി ഹെഡ് നിഷാദ്, എയർ ഇന്ത്യ ഡവലെപ്പ്മെന്റ് മാനേജർ ഹാറൂൺ റഷീദ്, ലിമെൻറ് കോളേജ് ഡയറക്റ്റർ അസ്‌ലം ,അതുവഅൽശുജ  ഡയറക്റ്റർ ഡോ:ഷിബു മാത്യു, തവരി ടെക്‌നോളജി കമ്പനി സി ഇ ഓ കേണൽ അഹ്മദ് ഇബ്രാഹിം അൽ അമ്രി, K7 സ്റ്റുഡിയോസിന് വേണ്ടി മധു ചെറിയ വീട്ടിൽ, F6 മീഡിയക്ക് വേണ്ടി ബ്ലസൻ, മറ്റു സ്പോൺസർമാരായ സിറ്റി ഫ്ലവർ  നിബിൻ ഇന്ദ്രനീലം , റയാൻ കർട്ടൻ എം ഡി.സലാം കൊടുവള്ളി, മിറാത് അൽ റിയാദ് ഡയറക്റ്റർ റാഫി കൊയിലാണ്ടി, മലബാർ ഗോൾഡ് പ്രിതിനിധി അനസ്, സാമൂഹിക പ്രവർത്തക വല്ലി ജോസ്, ഡബിൾ ഹോഴ്സ് കൺട്രി ഹെഡ് നിജിൽ തോമസ്, ജറീർ മെഡിക്കൽസ് പ്രിതിനിധി ഫഹദ്, വാലപ്പൻ എക്സിം കമ്പനി ഡയറക്റ്റർ ഷാജു ആന്റണി, ഫഹദ് ഹോട്ടൽ പ്രതിനിധി ദിലീപ്, പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് ശിഹാബ് കൊട്ടുകാട്, NRK ചെയർ മാൻ അഷ്‌റഫ് വടക്കേവിള, റിയാദ്  മീഡിയ ഫോറം കോഡിനേറ്റർ  ഷംനാദ് കരുനാഗപ്പള്ളി, റിയാദ്ടാക്കീസ്  മുൻ പ്രസിഡന്റുമാരായ അലി ആലുവ, ഡൊമനിക് സാവിയോ, സലാം പെരുമ്പാവൂർ, ആർട്സ് കൺവീനർ ഹരി കായംകുളം എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. ഇന്ത്യൻ ഐഡൽ സിംഗർ വൈഷ്ണവ് ഗിരീഷിനും, സൗദി ഗായകൻ അഹ്മദ് സുൽത്താൻ മൈമാനിക്കുമൊപ്പം റിയാദിലെ   ഗായകരായ സുരേഷ് കുമാർ, തങ്കച്ചൻ വർഗീസ്, ഷാൻ പെരുമ്പാവൂർ  , ജലീൽ കൊച്ചിൻ, ഷഫീഖ് പെരുമ്പാവൂർ, ശ്രീജേഷ് കാലടി, മാലിനി നായർ, ശിശിര അഭിലാഷ്, ലെന ലോറൻസ്, മീര മഹേഷ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. 
ശങ്കർ കേശവൻ, ഡോ: മീര മഹേഷ് എന്നിവർ പ്രോഗ്രാം അവതാരകരായിരുന്നു , വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച റിയാദ് ടാക്കീസ്  വടംവലി ടീം അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു , 
മധു വി തോമസ് , നവാസ് ഓപ്പീസ്, സിജോ മാവേലിക്കര, സനൂപ് രയോരത് , ലുബൈബ്, അഷ്റഫ് അപ്പക്കാട്ടിൽ. മജു അഞ്ചൽ, സുൽഫി കൊച്ചു, ഫൈസൽ കൊച്ചു , ഷമീർ, ഷാനവാസ്, അനീസ്, ജംഷാദ് , അൻവർ, സാജിദ് ആലപ്പുഴ,അനിൽകുമാർ തംബുരു,ഷഫീക് പാറയിൽ,ബാലഗോപാൽ, ജോസ് കടമ്പനാട്, സുനിൽബാബു എടവണ്ണ, സാജിത്ത് ഖാൻ, സജീർ, ഹുസൈൻ, ജബ്ബാർ പൂവാർ,പ്രദീപ് കിച്ചു,സുനീർ, സജി ചെറിയാൻ, റഫീഖ് തങ്ങൾ , ജോണിതോമസ് , വിജേഷ്, വിപിൻ വയനാട്, ടിനു ജോസ്,കൃഷ്ണ, എബിൻ, സാനു, അനസ് പാങ്, ഷഫീർ, ഷിജോ തോമസ്, മാത്യു തോമസ്,  ഹാരിസ് ചോല ,ബിനേഷ് പ്രബോധിനി, ഷംസു തൃക്കരിപ്പൂർ തുടങ്ങിയവർ പരിപാടികൾക്ക്  നേതൃത്വം നൽകി. റിയാദ് ടാക്കീസ് സെക്രട്ടറി റിജോഷ് കടലുണ്ടി സ്വാഗതവും ട്രഷറർ നബീൽ ഷാ മഞ്ചേരി നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments