മാരാമണ്‍ കൺവെൻഷൻ വേണ്ടി നാട്ടിയ പന്തല്‍ കാലുകള്‍ സാമൂഹ്യവിരുദ്ധര്‍ പിഴുതു മാറ്റി. ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം എന്നാണ് വിവരം. വിവരമറിഞ്ഞ് നിരവധി പേര്‍ കൺവെൻഷൻ നഗറിലെത്തി. സുവിശേഷസംഘം പ്രസിഡന്റ് കൂടിയായ യൂയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ സ്ഥലത്തെത്തി സമാധാനം സ്ഥാപിക്കാന്‍ നേതൃത്വം നൽകി. പോലീസില്‍ പരാതി നല്കിയിട്ടുണ്ട്. സാമൂഹ്യവിരുദ്ധപ്രവര്‍ത്തനം ആര് നടത്തിയാലും കോണ്‍ഗ്രസ് അതിനെ എതിര്‍ക്കുമെന്നു ബാബു ജോർജ് പറഞ്ഞു. ജില്ലാ കമ്മിറ്റി ഭാരവാഹികളായ കെ.കെ.റോയിസന്‍, എ.സുരേഷ്‌കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, സജി കൊട്ടയ്ക്കാട്, എം.ജി.കണ്ണന്‍, എം.എസ്.പ്രകാശ്, ഫിലിപ്പോസ് സ്‌കറിയാ എന്നിവരും സ്ഥലത്തെത്തിയിരുന്നു. ആന്റോ ആന്റണി എം.പിയും സ്ഥലം സന്ദര്‍ശിച്ചു. സാമൂഹ്യവിരുദ്ധരാണ് ഇതിനുപിന്നിലെന്ന് കെ.പി.സി.സി. എക്‌സി.കമ്മിറ്റി അംഗം കെ.കെ.റോയിസണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കുറ്റവാളികളെ കണ്ടെത്താന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.