Thursday, April 18, 2024
Homeപ്രാദേശികംസാര്‍വ്വദേശീയ സഭ ഐക്യ പ്രാര്‍ത്ഥനാവാരം ജനുവരി 21 മുതല്‍ 28 വരെ

സാര്‍വ്വദേശീയ സഭ ഐക്യ പ്രാര്‍ത്ഥനാവാരം ജനുവരി 21 മുതല്‍ 28 വരെ

അഖില ലോക സഭാ കൗണ്‍സിലിന്റെയും, കത്തോലിക്ക സഭ പൊന്തിഫിക്കല്‍ സഭാ കൗണ്‍സിലിന്റെ സഭാ ഐക്യ ഡിപ്പാര്‍ട്ടുമെന്റുമായി ചേര്‍ന്നുള്ള സാര്‍വ്വദേശീയ സഭ ഐക്യ പ്രാര്‍ത്ഥനാവാരം കേരളത്തിലും ജനുവരി 21 മുതല്‍ 28 വരെ നടക്കും. അനുരഞ്ജിപ്പിക്കുന്ന ദൈവ കരം എന്നതാണ് പ്രധാന ചിന്താവിഷയം. കേരളത്തിലെ ദേവാലയങ്ങളിലും കെ.സി.സി.യുടെ സോണുകളിലും സഭ ഐക്യ ആരാധനകളും പഠനങ്ങളും പ്രാര്‍ത്ഥനാ കൂട്ടായ്മകളും നടക്കുമെന്ന് കെ.സി.സി. സെക്രട്ടറി റവ. ഡോ. റെജി മാത്യു, ചീഫ് കോര്‍ഡിനേറ്റര്‍ റോയി നെല്ലിക്കാല എന്നിവര്‍ അറിയിച്ചു. സഭൈക്യവാരത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കോഴഞ്ചേരി മാര്‍ത്തോമ്മാ പള്ളിയില്‍ ജനുവരി 21 ഞായറാഴ്ച 5.30 മുതല്‍ നടക്കും. സംസ്ഥാന തല ഉദ്ഘാടനം കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത നിര്‍വ്വഹിക്കും. മാര്‍ത്തോമ്മ ഓര്‍ത്തഡോക്‌സ് കത്തോലിക്ക സാല്‍വേഷന്‍ ആര്‍മി തുടങ്ങിയ ദേവാലയങ്ങളില്‍ നിന്നുള്ള വിശ്വാസികളാണ് പങ്കെടുക്കുക. കേരളത്തിലെ 18 ക്രൈസ്തവ സഭകളുടെയും 21 ക്രൈസ്തവ പ്രസ്ഥാനങ്ങളുടെയും സഭൈക്യവേദിയായ കേരള കൗണ്‍സില്‍ ഓഫ് ചര്‍്ച്ചസാണ് മുഖ്യ സംഘാടകര്‍. ‘നിരപ്പാക്കുന്ന ദൈവത്തിന്റെ കരം’ എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. ദൈവം മര്‍ദ്ദിതരുടെയും ദരിദ്രരുടെയും ഒപ്പമാണ് എന്നതാണ് പ്രധാന ഊന്നല്‍. സുവിശേഷം അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചനത്തിനും ജനങ്ങളുടെ ഐക്യത്തിനും ഉതകണം. സവര്‍ണ്ണ മൂല്യങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ദളിതരും ആദിവാസികളും സ്ത്രീകളും മതന്യൂനപക്ഷങ്ങളും പീഢിപ്പിക്കപ്പെടുന്ന വര്‍ത്തമാനകാലത്ത് സഭകള്‍ ഒരുമിച്ച് നിന്ന് ഇത്തരം അധീശത്വ ശക്തികളെ പ്രതിരോധിക്കുവാനും അതിനായി മദ്ദിത പക്ഷത്ത് നില്ക്കുന്ന ദൈവ കരത്തോട് ചേര്‍ന്ന് നില്‍ക്കുവാനും സഭാ ഐക്യ പ്രാര്‍ത്ഥനാ വാരം സഭകളെ ആഹ്വാനം ചെയ്യുന്നു.

റവ. ഡോ. റെജി മാത്യു, കെ.സി.സി. ജനറല്‍ സെക്രട്ടറി

റോയി നെല്ലിക്കാല (ചീഫ് കോര്‍ഡിനേറ്റര്‍) 94470125590

കെ.സി.സി. മാധ്യമ ബന്ധവിഭാഗം കണ്‍വീനര്‍

RELATED ARTICLES
- Advertisment -

Most Popular

Recent Comments